വ്‌യോമിങ്: അമേരിക്കയിലെ വ്‌യോമിങ് സംസ്ഥാനത്ത് സിഖ് ട്രക്ക് ഡ്രൈവർക്കു നേരെ കത്തിയാക്രമണം. സാക്രമെന്റോ സ്വദേശിയായ 28കാരനായ ഡ്രൈവർക്ക് 17 തവണ കുത്തേറ്റു. കഴുത്ത്, നെഞ്ച്, കൈകൾ, വാരിയെല്ലുകൾ എന്നിവിടങ്ങളിൽ പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ ഇന്റര്‍സ്റ്റേറ്റ് 80ലെ ബിറ്റർ ക്രീക്ക് വിശ്രമകേന്ദ്രത്തിലെ ശുചിമുറിയിൽ വച്ചാണ് ആക്രമണമുണ്ടായതെന്ന് സിങ് എന്ന പേരിൽ മാത്രം തിരിച്ചറിഞ്ഞ ഡ്രൈവർ മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാഭീഷണി ഭയന്നാണ് പൂർണവിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ശുചിമുറിയിലേക്ക് പിന്തുടർന്നെത്തിയ അക്രമി ആദ്യം മർദിക്കുകയും പിന്നീട് കത്തിയെടുത്ത് പലതവണ കുത്തുകയുമായിരുന്നെന്ന് സിങ് എൻപിആറിനോട് പറഞ്ഞു. ആക്രമണത്തിനുശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പുറത്തേക്ക് ഇറങ്ങിയ സിങ് റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഹിസ്പാനിക് കുടുംബം സഹായത്തിനെത്തുകയും മുറിവുകളിൽ പരിചരണം നൽകുന്നതിനൊപ്പം വൈദ്യസഹായം തേടുകയും ചെയ്തു.
വായനക്കാർക്കായി / Recommended for You

















ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വിപുലീകരിക്കാന്‍ ധാരണ
വിദേശയാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഇന്ത്യക്കാർക്കായി വിസ നിയമങ്ങളിൽ മാറ്റം വരുത്തി 9 രാജ്യങ്ങൾ
അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരിക്ക് നാലു വര്‍ഷം കഠിന തടവും 30 ലക്ഷം പിഴയും
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം
കേരള പോലീസ് സ്വർണ്ണ കടത്ത് ശൃംഖലയ്ക്കെതിരെ നടപടി