E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

പ്രവാസി ഭൂവുടമകളുടെ ഉപയോഗശൂന്യമായ ഭൂമി ഇനി വരുമാനമാര്‍ഗ്ഗമാക്കാം

കൊച്ചി: കേരളത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്ന കാര്‍ഷിക ഭൂമികളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉത്പാദനക്ഷമവും ലാഭകരവുമായ കാര്‍ഷിക സംരംഭങ്ങളാക്കി മാറ്റുന്നതിനായി റാഡ്താര്‍ 'ഫാര്‍മിംഗ് ആസ് എ സര്‍വീസ്' സേവനം അവതരിപ്പിക്കുന്നു.

Text size
Reading theme
പ്രവാസി ഭൂവുടമകളുടെ ഉപയോഗശൂന്യമായ ഭൂമി ഇനി വരുമാനമാര്‍ഗ്ഗമാക്കാം

കൊച്ചി: കേരളത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്ന കാര്‍ഷിക ഭൂമികളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉത്പാദനക്ഷമവും ലാഭകരവുമായ കാര്‍ഷിക സംരംഭങ്ങളാക്കി മാറ്റുന്നതിനായി റാഡ്താര്‍ 'ഫാര്‍മിംഗ് ആസ് എ സര്‍വീസ്' സേവനം അവതരിപ്പിക്കുന്നു. പ്രത്യേകിച്ച് വിദേശത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും താമസിക്കുന്ന പ്രവാസി (എന്‍ ആര്‍ ഇ/ എന്‍ ആര്‍ ഒ) ഭൂവുടമകള്‍ക്ക് തങ്ങളുടെ കേരളത്തിലെ ഭൂമി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള സമഗ്രമായ സേവനമാണ് റാഡ്താര്‍ ഒരുക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ 'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ' അംഗീകാരവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയും ലഭിച്ചിട്ടുള്ള റാഡ്താര്‍ കാര്‍ഷിക മേഖലയിലെ വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെയാണ് ഈ സേവനം നടപ്പാക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്- കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്- പൂസ കൃഷി തുടങ്ങിയ പ്രമുഖ കാര്‍ഷിക ഗവേഷണ- വിജ്ഞാന സ്ഥാപനങ്ങളുടെ പിന്തുണയും സാങ്കേതിക സഹകരണവും പ്രയോജനപ്പെടുത്തി ആധുനിക കാര്‍ഷിക മാതൃകകള്‍ ഭൂമിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

കേരളത്തില്‍ സ്വന്തമായി ഭൂമിയുണ്ടെങ്കിലും കൃഷി നടത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ഈ സംവിധാനം ഏറെ പ്രയോജനകരമാകും. ഭൂമിയുടെ കിടപ്പ്, വിസ്തീര്‍ണം, മണ്ണിന്റെ സ്വഭാവം, ജലലഭ്യത, കാലാവസ്ഥ, വിപണി സാധ്യതകള്‍ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി ഏത് തരത്തിലുള്ള കൃഷിയാണ് അല്ലെങ്കില്‍ കാര്‍ഷിക സംരംഭമാണ് അനുയോജ്യമെന്നും അതിലൂടെ എത്രത്തോളം വരുമാന സാധ്യതയുണ്ടെന്നും കണ്ടെത്താന്‍ റാഡ്താര്‍ സഹായിക്കും.

ആധുനിക കൃഷിരീതികള്‍, ഉയര്‍ന്ന മൂല്യമുള്ള വിളകള്‍, സംയോജിത കൃഷി, അഗ്രോഫോറസ്ട്രി, ഫലവൃക്ഷ കൃഷി, ഫാം ടൂറിസം, മൂല്യവര്‍ധിത കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങിയ വിവിധ സാധ്യതകള്‍ ഭൂമിയുടെ പ്രത്യേകതകള്‍ക്കനുസരിച്ച് പരിഗണിക്കാനാകും. ശാസ്ത്രീയമായ കൃഷി ആസൂത്രണം, സാങ്കേതിക പിന്തുണ, ഉത്പാദനം, വിപണനം തുടങ്ങി വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് റാഡ്താറിന്റെ ലക്ഷ്യം.

പ്രവാസി ഭൂവുടമകളുടെ ഉപയോഗശൂന്യമായ ഭൂമി ഇനി വരുമാനമാര്‍ഗ്ഗമാക്കാം

'റാഡ്താര്‍ ഗ്രീന്‍സ്' ആപ്പിലൂടെ സൗജന്യ രജിസ്‌ട്രേഷന്‍

കേരളത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയുള്ള പ്രവാസി ഭൂവുടമകള്‍ക്ക് 'റാഡ്താര്‍ ഗ്രീന്‍സ്' മൊബൈല്‍ ആപ്പിലൂടെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുശേഷം റാഡ്താര്‍ ടീം ഭൂമിയുടെ സാധ്യതകള്‍ വിലയിരുത്തുന്നതിനും അനുയോജ്യമായ വരുമാന മാതൃക കണ്ടെത്തുന്നതിനും സഹായിക്കും.

'ഭൂമി വെറുതെ കിടക്കേണ്ടതില്ല; ശരിയായ ആസൂത്രണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് അതിനെ സ്ഥിരമായ വരുമാനമുള്ള ഒരു ആസ്തിയാക്കി മാറ്റാം' എന്ന ആശയത്തിലാണ് റാഡ്താറിന്റെ 'ഫാര്‍മിംഗ് ആസ് എ സര്‍വീസ്' മാതൃക പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ പ്രവാസി ഭൂവുടമകളുടെ ഭൂമി ഉത്പാദനക്ഷമമാക്കുന്നതിനൊപ്പം പ്രാദേശിക യുവാക്കള്‍ക്ക് കാര്‍ഷിക സംരംഭകത്വത്തിനും തൊഴിലവസരങ്ങള്‍ക്കും പുതിയ സാധ്യതകള്‍ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

നിലവില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി 100 ഏക്കറിലധികം ഭൂമിയില്‍ റാഡ്താര്‍ കൃഷി നടത്തിവരുന്നുണ്ട്. 'റാഡ്താര്‍ ഗ്രീന്‍സ്' ആപ്പ് വഴി ചെറിയൊരു സബ്സ്‌ക്രിപ്ഷനിലൂടെ പ്രവാസികള്‍ക്ക് ലോകത്തെവിടെയിരുന്നും കൃഷി നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 8089544500 (ഇന്ത്യ) അല്ലെങ്കില്‍ +1 404 4844285 (യു എസ് എ).

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore KeralaNext News →
Today Special

Special News

Open Special News