കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് നാലു വര്‍ഷം കഠിന തടവുശിക്ഷ. തടവു ശിക്ഷ കൂടാതെ, 30,84,892 രൂപ പിഴയും ഒടുക്കണം. നാലു വര്‍ഷത്തെ തടവായതിനാല്‍ ഇന്നു ജാമ്യം ലഭിക്കില്ല. ടോമിന്‍ തച്ചങ്കരി ജയിലിലേക്ക് പോകേണ്ടി വരും. ടോമിന്‍ തച്ചങ്കരിയെ ഇന്നു തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വി രജനീഷ് ആണ് കേസിൽ വിധി പ്രസ്താവിച്ചത്.
അഴിമതി കേസില്‍ ശിക്ഷ ലഭിക്കുന്ന ഡിജിപി റാങ്കിലുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഉന്നത പൊലീസ് പദവി വഹിച്ചിരുന്ന വ്യക്തി എന്ന നിലയില്‍ ടോമിന്‍ ജെ. തച്ചങ്കരി ശിക്ഷായിളവ് അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ബോബി കുരുവിള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 7 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൻ്റെ 138 ശതമാനം അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. ഇതിനുപുറമെ സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലൻസിൻ്റെ റിപ്പോർട്ടിലുണ്ടായിരുന്നു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് 2007ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അദ്ദേഹത്തിൻ്റെ വീട്ടിലും ഓഫിസിലും പരിശോധനകൾ നടന്നിരുന്നു. പിന്നീട് 2013ൽ അന്വേഷണം പൂർത്തിയാക്കി തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അവിടെനിന്നും മൂവാറ്റുപുഴയിലേക്കും പിന്നീട് കോട്ടയം വിജിലൻസ് കോടതിയിലേക്കും കേസ് മാറ്റുകയായിരുന്നു. കേസിൽ 128 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
വായനക്കാർക്കായി / Recommended for You













-20260119112235.webp)






കേരള പോലീസ് സ്വർണ്ണ കടത്ത് ശൃംഖലയ്ക്കെതിരെ നടപടി
ടൊറൊന്റോയിൽ മയക്കുമരുന്ന് ശൃംഖല അടിച്ചൊടിക്കി
ഒന്റാറിയോ പോലീസ് വൻ തട്ടിപ്പ് സംഘത്തെ തകർത്തു