കോഴിക്കോട്: വലിയ മാറ്റങ്ങളൊന്നും വരുത്താൻ തയ്യാറാകാതെ തെറ്റുതിരുത്താനിറങ്ങിയെന്ന് പറഞ്ഞ് ചില മിനുക്കുപണികൾ മാത്രം നടത്തി തടിയൂരി സിപിഎം. പതിവുപോലെ പിണറായി സർക്കാരിന്റെ പിഴവുകൾ മനപ്പൂർവം കണ്ണടച്ചുകളഞ്ഞ വിശാല സമ്മേളനത്തിൽ മുകൾതട്ടിനെ തൊടാതെ താഴേത്തട്ടിലുള്ള പ്രശ്നപരിഹാരത്തിനാണ് നിർദ്ദേശിച്ചിരിക്കുന്നത്. എ ബേബി പക്ഷേ പ്രശ്നമെന്തെന്നും കാരണമെന്തെന്നും പറഞ്ഞില്ല. പകരം ഇങ്ങനെയൊക്കെ ഞങ്ങളെയൊക്കെ ശിക്ഷിക്കാമോയെന്ന് പരിതവിച്ചു.
ലോക്‌സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തോല്‍വികള്‍ ഉണ്ടായി. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഭാഗത്തു നിന്ന് തെരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിശക് പറ്റിയെന്നും എംഎ ബേബി പറഞ്ഞു. എന്നാൽ, തീവ്രവലതുപക്ഷ വര്‍ഗീയ സാമുദായിക ഏകീകരണം കേരളത്തില്‍ നടന്നെന്നും തോല്‍വിക്ക് അതൊരു പ്രധാന ഘടകമായിരുന്നെന്നുമാണ് ബേബി ചൂണ്ടിക്കാട്ടിയത്. സിപിഎമ്മിന്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മയുണ്ടായെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
അതേസമയം, സെക്രട്ടറി എംവി ഗോവിന്ദനെ ശാസിച്ചെന്നാണ് വാർത്തകൾ പുറത്തുവന്നിട്ടുള്ളത്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശാസന എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പാർട്ടി ചുമതലകൾ കൃത്യമായി നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും തുടർച്ചയായ വിവാദ പ്രസ്താവനകൾ പാർട്ടിയെ ജനങ്ങൾക്ക് മുന്നിൽ വലിയ തോതിൽ പ്രതിരോധത്തിലാക്കിയെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് ഈ അസാധാരണ നടപടി. സംസ്ഥാനത്തെ ഒരു സിറ്റിംഗ് സെക്രട്ടറിക്കെതിരെ പാർട്ടി വേദിയിൽ പരസ്യ ശാസന ഉണ്ടാകുന്നത് സിപിഎമ്മിന്റെ സംഘടനാ ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണ്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ശൈലി മാറ്റണമെന്ന നിർദേശവും ഉയർന്നു വന്നു.
വായനക്കാർക്കായി / Recommended for You














-20260119112235.webp)





ദക്ഷിണ ഇന്ത്യക്ക് പ്രധാനമന്ത്രി പുതിയ ഇൻഫ്രാ പദ്ധതി അനാവരണം ചെയ്തു
2026 Q1-ൽ ഇന്ത്യ GDP വളർച്ച 7.5% ആയി
പസഫിക് സമുദ്രത്തില്‍ വന്‍ സ്വര്‍ണ- വെള്ളി നിക്ഷേപം കണ്ടെത്തി ചൈന
പിണറായി വിജയൻ പൊക്കിക്കൊണ്ടു നടന്ന വെള്ളാപ്പള്ളിയെ ഇപ്പോൾ സിപിഎമ്മിന് വേണ്ട; വർഗീയവാദി പരാമർശം തുടരുമോ, അതോ പിണറായി വീണ്ടും സംരക്ഷണം ഒരുക്കുമോ?
പാക്കിസ്ഥാനിൽ ടിക്ടോക് താരം ഷംസോ ബിബി വെടിയേറ്റ് മരിച്ചു
എയർ ഇന്ത്യയുടെ തിരിച്ചുവരവിന് ഒരു ദശാബ്ദം വരെ വേണ്ടിവരും; നഷ്ടം കുത്തനെ ഉയർന്നെന്ന് ടാറ്റ സൺസ് ചെയർമാൻ