E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം കണ്ണൂരില്‍ നടന്നു.

കണ്ണൂര്‍: കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ 2026-ലെ യുവജനദിനാഘോഷം ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ പ്രൗഢോജ്വലമായി നടന്നു.

Text size
Reading theme
കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം കണ്ണൂരില്‍ നടന്നു.

എല്‍ കോട്ടയം അതിരൂപതയുടെ 2026-ലെ യുവജനദിനാഘോഷം ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ പ്രൗഢോജ്വലമായി നടന്നു. കേരളത്തിന്‍്റെ വിവിധ ജില്ലകളില്‍നിന്നായി 1,200-ലധികം യുവജനങ്ങള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. അതിരൂപത ഡയറക്ടര്‍ ഫാ. ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനവും സുറിയാനി ഗാനമത്സരവും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

എല്‍. അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി. സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത ചാപ്ളിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ , മലബാര്‍ റീജിയന്‍ ചാപ്ളിന്‍ ഫാ. ജെയിംസ് പൊങ്ങാനിയില്‍ എന്നിവര്‍ പ്രസംഗിച്ചു. നിയുക്ത അതിരൂപത, മലബാര്‍ റീജിയന്‍ ഭാരവാഹികളുടെ സത്യപ്രതിജ്ഞ, വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം,

24NEWSLIVE article photo

കലാപരിപാടികള്‍ എന്നിവയും ആഘോഷത്തിന്‍്റെ ഭാഗമായി നടന്നു. അതിരൂപത സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും നിയുക്ത അതിരൂപത പ്രസിഡന്‍്റ് ജാക്സണ്‍ നന്ദിയും പറഞ്ഞു. അതിരൂപത സിസഎറ്റര്‍ അഡൈ്വസര്‍ സി. സി , ജോയിന്‍്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ്, ഭാരവാഹികളായ നിതിന്‍ ജോസ്, ആല്‍ബിന്‍ ബിജു, ബെറ്റി തോമസ്, അലന്‍ ബിജു എന്നിവരും മലബാര്‍ റീജിയന്‍ ഡയറക്ടര്‍ തോമസ് ചാക്കോ, അഡൈ്വസര്‍ സി. എം , അഖില്‍, അനീറ്റ, ജ്യോതിസ്, ബോണി ജോസ് ടോമി, ടെസ്ളിന്‍ തോമസ്, ജോയല്‍ ടെന്നി, ജിസ്മി ബാബു, സ്റ്റിന്‍്റോ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore EntertainmentNext News →
Newsroom Choice

Editor Pick

Open Editor Pick