E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

16-ാമത് KCCNA കൺവെൻഷനിലെ പ്രധാന ആകർഷണം – ഓഗസ്റ്റ് 6-ന് സംഗീതവും നർമ്മവും ചേർന്ന മെഗാ എന്റർടൈൻമെന്റ് നൈറ്റ്

ഫോർട്ട് ലോഡർഡെയിൽ, ഫ്ലോറിഡ: 2026 ഓഗസ്റ്റ് 6 മുതൽ 10 വരെ ഫ്ലോറിഡയിലെ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന 16-ാമത് KCCNA കൺവെൻഷനിൽ, പങ്കെടുക്കുന്ന ആയിരക്കണക്കിന് പ്രതിനിധികൾക്കായി സംഗീതവും നർമ്മവും സമന്വയിപ്പിച്ച അവിസ്മരണീയമായ ഒരു കലാവ…

Text size
Reading theme
16-ാമത് KCCNA കൺവെൻഷനിലെ പ്രധാന ആകർഷണം – ഓഗസ്റ്റ് 6-ന് സംഗീതവും നർമ്മവും ചേർന്ന മെഗാ എന്റർടൈൻമെന്റ് നൈറ്റ്

ഫോർട്ട് ലോഡർഡെയിൽ, ഫ്ലോറിഡ: 2026 ഓഗസ്റ്റ് 6 മുതൽ 10 വരെ ഫ്ലോറിഡയിലെ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന 16-ാമത് KCCNA കൺവെൻഷനിൽ, പങ്കെടുക്കുന്ന ആയിരക്കണക്കിന് പ്രതിനിധികൾക്കായി സംഗീതവും നർമ്മവും സമന്വയിപ്പിച്ച അവിസ്മരണീയമായ ഒരു കലാവിരുന്നുമായി എന്റർടൈൻമെന്റ് കമ്മിറ്റി ഒരുങ്ങുന്നു. കൺവെൻഷൻ തിരശീല ഉയരുന്ന ഓഗസ്റ്റ് 6, വ്യാഴാഴ്ച രാത്രി 9:00 മണിക്ക്, പ്രശസ്ത മലയാളം പിന്നണി ഗായകരും പ്രഗത്ഭ ലൈവ് ഓർക്കസ്ട്ര ടീമും അണിനിരക്കുന്ന മെഗാ ലൈവ് മ്യൂസിക്കൽ ഷോ അരങ്ങേറും.

ഈ സംഗീതവിരുന്നിൽ പങ്കെടുക്കുന്ന പ്രമുഖ കലാകാരൻമാർ:

🎤 നജീം അർഷാദ് ഐഡിയ സ്റ്റാർ സിംഗർ വിജയിയും മലയാളികളുടെ പ്രിയ പിന്നണി ഗായകനും.

🎤 വിവേകാനന്ദൻ ഐഡിയ സ്റ്റാർ സിംഗർ വിജയിയും ശ്രദ്ധേയ ഗായകനും.

🎤 സുമി അരവിന്ദ് വൈവിധ്യമാർന്ന ഗാനശൈലിയിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ പ്രശസ്ത ഗായിക.

🎤 ഡോ. സൗമ്യ സനാതനൻ

സംഗീതത്തിൽ പി.എച്ച്.ഡി നേടിയ ശാസ്ത്രീയ സംഗീതജ്ഞയും പ്രശസ്ത ഗായികയും.

ഇവർക്കൊപ്പം പ്രൊഫഷണൽ ലൈവ് ഓർക്കസ്ട്ര ടീം അവതരിപ്പിക്കുന്ന സംഗീതവിരുന്ന് ആദ്യ ദിനത്തെ ആവേശഭരിതമാക്കും.

സംഗീതത്തിനൊപ്പം ചിരിയുടെ പൊടിപൂരം…

ഈ ആഘോഷരാവിനെ കൂടുതൽ മനോഹരമാക്കാൻ മലയാള ടെലിവിഷൻ, സിനിമാ രംഗങ്ങളിലെ ജനപ്രിയ ഹാസ്യതാരം ജോബി പാലയും വേദിയിലെത്തുന്നു. തന്റെ സ്വതസിദ്ധമായ നർമ്മശൈലിയിലൂടെയും ഹാസ്യാവതരണങ്ങളിലൂടെയും കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ജോബി പാലയുടെ സാന്നിധ്യം പരിപാടിയുടെ മാറ്റുകൂട്ടും.

സംഗീതവും ഹാസ്യവും ഒരുമിക്കുന്ന ഈ മെഗാ എന്റർടൈൻമെന്റ് നൈറ്റ്, 16-ാമത് KCCNA കൺവെൻഷന്റെ ആദ്യ ദിനത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായിരിക്കും.

ഹൃദയം തൊടുന്ന ഗാനങ്ങൾ… പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ… ആഘോഷത്തിന്റെ ഉജ്ജ്വല തുടക്കം…

കുടുംബസമേതം എത്തി സംഗീതത്തിന്റെയും നർമ്മത്തിന്റെയും ഈ ആഘോഷരാവിന്റെ ഭാഗമാകാൻ എല്ലാ കൺവെൻഷൻ പ്രതിനിധികളെയും എന്റർടൈൻമെന്റ് കമ്മിറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്മറ്റീ ചെയർ സാബു തടത്തിൽ അറിയിച്ചു. മണികുട്ടി പാലനിക്കുമുറിയിൽ, ഡയാന തേക്കുംകാട്ടിൽ എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങൾ. KCCNAയ്ക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു

24NEWSLIVE article photo

ചെരുവൻകാലായിൽ (ന്യൂയോർക്ക്), ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ചിക്കാഗോ), ജോയിന്റ് സെക്രട്ടറി സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റ്ലാന്റ) എന്നിവരാണ്. ഇവർക്കൊപ്പം കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോൾ മൂശാരിപ്പറമ്പിൽ (ടാമ്പാ), എബി തെക്കനാട്ട് (മയാമി) എന്നിവരും നൂറുകണക്കിന് കമ്മിറ്റി അംഗങ്ങളുടെയും കൺവെൻഷന്റെ വിജയത്തിനായി അക്ഷീണം പ്രായത്നിക്കുന്നു.

ബൈജു ആലപ്പാട്ട് : KCCNA PRO.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Knanaya NewsNext News →
Newsroom Choice

Editor Pick

Open Editor Pick