ഓസ്റ്റിൻ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് കുടിയേറ്റ വിഭാഗമായ ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ഒരാൾക്ക് ഗുരുതര പരിക്ക്. ഞായറാഴ്ച ഓസ്റ്റിൻ നഗരത്തിന്റെ വടക്കൻ ഭാഗത്തുണ്ടായ സംഭവത്തിൽ ശരീരത്തിന്റെ മധ്യഭാഗത്ത് വെടിയേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെങ്കിലും സ്ഥിരതയുള്ളതാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രാഥമിക വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
ഗതാഗത പരിശോധനയ്ക്കുശേഷം കാൽനടയായി പിന്തുടരുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്നാണ് ഓസ്റ്റിൻ പൊലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞത്. എന്നാൽ സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ വ്യക്തമാക്കി. വെടിവയ്പിൽ ഓസ്റ്റിൻ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടില്ല. സംഭവസ്ഥലത്ത് പ്രാദേശിക പൊലീസ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരുന്നു.
സ്വതന്ത്ര അന്വേഷണത്തിന് ആവശ്യം
വായനക്കാർക്കായി / Recommended for You




















2024 ലെ ട്രംപിന്റെ പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള് മരിച്ചു
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി അറസ്റ്റിൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു; അർമേനിയ, പോളണ്ട് ജോലി വാഗ്ദാനത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് കേസ്
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല
അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
അമേരിക്കയിൽ സിഖ് ട്രക്ക് ഡ്രൈവർക്കു നേരെ കത്തിയാക്രമണം; 17 തവണ കുത്തേറ്റു
അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ജയിലില്‍ തുടരും