കൊച്ചി: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചത്. ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട് കേസുകളിൽ സാധാരണ ജാമ്യം നൽകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റോയ്ക്ക് എതിരെ മുൻ കേസുകളില്ല. തുടർന്നാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കോടതി ജാമ്യം അനുവദിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആൻ്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ജയിലിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാനാവും.
വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച കേസില്‍ കഴിഞ്ഞ പതിനേഴിനാണ് ആന്റോ അറസ്റ്റിലായത്. ആന്റോയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസികൂഷന് വാദം. ആന്റോ അഗസ്റ്റിന് അന്വേഷണവുമായി സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതിയെ ഒരുദിവസം കസ്റ്റഡിയില്‍ ലഭിച്ചില്ലേയെന്നും, തൊണ്ടിമുതല്‍ കണ്ടെടുത്തല്ലോയെന്നും കോടതി ചോദിച്ചു.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നുമായിരുന്നു ആന്റോയുടെ വാദം.
വായനക്കാർക്കായി / Recommended for You




















2024 ലെ ട്രംപിന്റെ പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള് മരിച്ചു
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി അറസ്റ്റിൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു; അർമേനിയ, പോളണ്ട് ജോലി വാഗ്ദാനത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് കേസ്
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല
ടെക്സസിൽ ഐസിഇ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ
അമേരിക്കയിൽ സിഖ് ട്രക്ക് ഡ്രൈവർക്കു നേരെ കത്തിയാക്രമണം; 17 തവണ കുത്തേറ്റു
അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ജയിലില്‍ തുടരും