തെഹ്‌റാന്‍: ആണവായുധ വ്യാപനനിരോധന ഉടമ്പടിയുടെ (എന്‍ പി ടി) അംഗരാജ്യമല്ലാത്തതുപോലെയാണ് നിലവില്‍ ഇറാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് രാജ്യത്തിന്റെ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജന്‍സിയായ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള തെഹ്‌റാന്റെ ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
നിലവില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഒരു ഇന്‍സ്‌പെക്ടറും ഇറാനിലില്ലെന്നും ഏജന്‍സിക്ക് നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട വിവരങ്ങളും പ്രഖ്യാപനങ്ങളും ഇറാന്‍ നിര്‍ത്തിവെച്ചതായും രാജ്യത്തിനകത്തേക്കുള്ള എല്ലാ പരിശോധനാ പ്രവേശനവും താത്ക്കാലികമായി അവസാനിപ്പിച്ചതായും ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഗരീബാബാദി പറഞ്ഞു.
ഈ നിലപാട് പ്രകാരം, ആണവായുധ വ്യാപനനിരോധന ഉടമ്പടിയുടെ നിരീക്ഷണ സംവിധാനത്തിന് പുറത്താണ് ഇറാന്‍ പ്രായോഗികമായി പ്രവര്‍ത്തിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും, എന്‍ പി ടിയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറുന്നതായി ഇറാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.














-20260119112235.webp)




