ന്യൂയോര്‍ക്ക്: കൂടുതല്‍ കനേഡിയന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ന്യൂയോര്‍ക്ക് സിറ്റി ടൂറിസം പ്ലസ് കണ്‍വെന്‍ഷന്‍സ് പുതിയ എന്‍ വൈ സിസ് നോര്‍ത്തേണ്‍ നെയ്ബര്‍ ഡീല്‍ എന്ന പ്രത്യേക യാത്രാ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 7 വരെ പങ്കെടുക്കുന്ന 85-ലധികം ഹോട്ടലുകള്‍, ബ്രോഡ്വേ ഷോകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.
ഈ ഓഫറിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 4 മുതല്‍ ആരംഭിക്കും. കനേഡിയന്‍ ഡോളറിന്റെയും യു എസ് ഡോളറിന്റെയും വിനിമയ നിരക്കിന്റെ ആഘാതം കുറയ്ക്കാനും കൂടുതല്‍ കനേഡിയന്‍ സന്ദര്‍ശകരെ ന്യൂയോര്‍ക്കിലേക്ക് ആകര്‍ഷിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.
അതോടൊപ്പം പോര്‍ട്ടര്‍ എയര്‍ലൈന്‍സ് കാനഡയില്‍ നിന്ന് ന്യൂയോര്‍ക്ക് നഗരത്തിലേക്കുള്ള യാത്രകള്‍ക്ക് 20 ശതമാനം വരെ വിമാനക്കൂലി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7-നകം ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസംബര്‍ 15 വരെ യാത്രകള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും.
വായനക്കാർക്കായി / Recommended for You














-20260119112235.webp)





തൃശ്ശൂർ പൂരം 2026: റെക്കോർഡ് ജനപ്പങ്കാളിത്തം
അടുത്ത മാസം കൊച്ചിയിൽ പുതിയ മെട്രോ ലൈൻ ഉദ്ഘാടനം
കേരള വെള്ളപ്പൊക്കം: ദുരിതബാധിത ജില്ലകളിൽ ഗവൺമെന്റ് ദ്രുത സഹായം
മാസപ്പടി കേസ്; വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവുണ്ടെന്ന് ഇഡി, റിയാസിനും പങ്കെന്ന് കണ്ടെത്തല്‍
വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ അനുമതിക്ക് ശേഷമേ നടപടികളിലേക്ക് കടക്കൂവെന്ന് അദാനി ഗ്രൂപ്പ്