കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്തു നടത്തണമെന്ന് സര്‍ക്കാരിനു നിര്‍ബന്ധമുണ്ടെന്നും ഒരു കാരണവശാലും നീട്ടിക്കൊണ്ടുപോകരുതെന്നുമാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അധികൃതരുമായി ഇന്ന് (ആഗസ്റ്റ് 11) തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. യോഗത്തില്‍ പങ്കെടുക്കേണ്ട മന്ത്രിമാരോട് മറ്റു പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തെത്താന്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ഒരു മാസം നീട്ടി. ഇക്കുറി അതുപോലും കുറക്കാന്‍ പറ്റുമോയെന്നാണ് ചിന്തിച്ചത്. അതു പറ്റില്ലെന്നറിയിച്ചപ്പോള്‍ കഴിഞ്ഞ തവണത്തെ വച്ച് നടത്തുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. അതിന് കമ്മീഷനാവശ്യമായ എല്ലാ സൗകര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ക്ക് കമ്മീഷന് നല്കിയ കത്തിന്റെ പകര്‍പ്പ് തന്റെ ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷനുമായി ചര്‍ച്ച ചെയ്തു. കമ്മീഷനാവശ്യമായ എല്ലാ സൗകര്യവും സര്‍ക്കാര്‍ ചെയ്യും. ഒറ്റ വ്യവസ്ഥ തിരഞ്ഞെടുപ്പ് സമയത്ത് നടക്കണമെന്നാണ്, ഇതിനു മുമ്പു കമ്മീഷനുമായി കണ്ട സമയത്ത് അദ്ദേഹം പറഞ്ഞതിന്റെ തുടര്‍ച്ചയായി ഒരു ചര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും