കൊച്ചി: ജില്ലയിലെ അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ പട്ടികജാതി യുവതീയുവാക്കള്‍ക്ക് ജില്ല പട്ടികജാതി വികസന ഓഫീസിലും വിവിധ ബ്ലോക്ക്/കോര്പറേഷന് പട്ടികജാതി വികസന ഓഫീസുകളില്‍ അപ്രന്റീസ് ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ് തസ്തികയില്‍ പരിശീലനം നല്‍കുന്നതിന് ജില്ല പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. എ/കോപ്പ പാസായിട്ടുളള 20 നും 35 നും വയസിനുമിടയ്ക്ക് പ്രായമുളളവരുമായ ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായിരിക്കണം അപേക്ഷകര്‍. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. പരിശീലനാര്‍ഥികള്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.
അപേക്ഷകന്റെ പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊളളിച്ച്, വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 18-ന് മുമ്പായി ജില്ല പട്ടികജാതി വികസന ഓഫീസര്‍ക്കു സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 2422256




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും