വാഷിങ്ടണ്‍: സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയ മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് എഡ്വേഡ് സ്നോഡന് മാപ്പുനല്‍കണമെന്ന അപേക്ഷ വൈറ്റ് ഹൗസ് തള്ളി. സഹപ്രവര്‍ത്തകരടങ്ങിയ ജൂറി സ്നോഡനെ വിചാരണ ചെയ്യണമെന്നു പറഞ്ഞാണ് വൈറ്റ് ഹൗസ് അപേക്ഷ തള്ളിയത്.
സ്നോഡനെതിരെയുള്ള അമേരിക്കയുടെ കടുത്ത നിലപാട് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് വൈറ്റ് ഹൗസിന്‍െറ പുതിയ പ്രതികരണം. 67 ലക്ഷം പേര് ഒപ്പുവെച്ചിരുന്നു. രാഷ്ട്രത്തിന്‍െറ പരമാധികാരത്തിനും അതിനുവേണ്ടി പണിയെടുക്കുന്നവരുടെ സുരക്ഷക്കും വന്‍ ഭീഷണി ഉയര്‍ത്തുന്നതാണ് രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ട സ്നോഡന്‍െറ നടപടിയെന്ന് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് ലിസ മൊണാകോ പറഞ്ഞു.
എ) ചാര പദ്ധതി ചോര്‍ത്തിയ സ്നോഡനെ ‘ഹാക്കര്‍’, ‘രാജ്യദ്രോഹി’ എന്നെല്ലാമാണ് അമേരിക്ക വിശേഷിപ്പിച്ചത്. എന്നാല്‍, അമേരിക്കന്‍ പൗരന്മാരുടെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ വരെ ചോര്‍ത്തി എന്ന സ്നോഡന്‍െറ വെളിപ്പെടുത്തല്‍ രഹസ്യ നിയമം കോണ്‍ഗ്രസ് ഭേദഗതി ചെയ്യുന്നതിലേക്കുവരെ നയിച്ചിരുന്നു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും