കൊച്ചി: കൊച്ചി വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ മാസം 30-ന് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ യോഗം വിളിച്ചു. എ മാര്‍, പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന്, ദുബായ് പോര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ്, ബന്ധപ്പെട്ട മറ്റുദേ്യാഗസ്ഥര് തുടങ്ങിയവര്‍ പങ്കെടുക്കും. എ ഉന്നയിച്ച സബ് മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രി യോഗതീരുമാനം അറിയിച്ചത്.
റ്റിക്ക് 10 ദശലക്ഷം കണ്ടയ്നര്‍ ശേഷിയുണ്ടെങ്കിലും 35 ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുളളൂ. ലോകനിലവാരത്തിലുളള ഒരു ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ ആയിരുന്നിട്ട് കൂടി പ്രവര്‍ത്തനം തുടങ്ങി നാലു വര്‍ഷമായിട്ടും ലക്ഷ്യമിട്ട പ്രവര്‍ത്തനശേഷി കൈവരിക്കുവാന്‍ ഓപ്പറേറ്റര്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിന്റെ ഫലമായി റവന്യൂ കമ്മിയും നേരിടുന്നുണ്ട്. വല്ലാര്‍പാടത്ത് കപ്പല്‍ അടുപ്പിക്കാന്‍ ആവശ്യമായ ആഴം നിലനിര്‍ത്തുന്നതിനുളള ആവര്‍ത്തന ഡ്രെഡ്ജിംഗ് നടത്തേണ്ടിവരുന്നതുകൊണ്ട് കൊച്ചി തുറമുഖത്തിന് പ്രതിവര്‍ഷം വളരെ വലിയ തുകയാണ് ചെലവ്. മൂന്നു വര്‍ഷത്തേക്ക് ഡ്രെഡ്ജിംഗ് സബ്സിഡി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരളം അഭ്യര്‍ഥിച്ചിട്ടുണ്ട്.
ജി ടെര്‍മിനല്‍ 2013 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും എതിര്‍പ്പ് മൂലം പൈപ്പ്ലൈന് സ്ഥാപിക്കല്‍ നടപടികള്‍ മുടങ്ങി. നിലവിലുളള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി 400 കോടി രൂപയുടെ സാമ്പത്തിക സഹായം പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി മുന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും