അമൃത്സര്‍ : പഞ്ചാബില്‍ പൊലീസ് സ്റ്റേഷനു നേരെയും പൊലീസ് ക്വാര്‍ട്ടേഴ്സിലും ഭീകരര്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടി അവസാനിച്ചു. മൂന്ന് ഭീകരരേയും സൈന്യം വധിച്ചു. എന്നാല്‍ ഒരു ഭീകരനെ പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരെത്ത സൈനിക വേഷത്തിലെത്തിയ ഭീകരര്‍ പോലീസ് സ്റ്റേഷനിലും ബസിലും നടത്തിയ ആക്രമണത്തില്‍ മൂന്ന് പോലീസുകാരടക്കം ഏഴ് പേര് മരിച്ചു. ആക്രമണത്തില്‍ ഗുരുദാസ്പൂര്‍ എസ്പി ബല്‍ജിത്ത് സിങും കൊല്ലപ്പെട്ടു. 30ലേറെ പേര്‍ക്ക് പരിക്കേറ്റു. 12 മണിക്കൂര്‍ നീണ്ടു നിന്ന പൊലീസും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചു.
പ്രദേശത്ത് എന്‍എസ്ജി കമാഡോകളെ വിന്യസിച്ചു. ഇന്ത്യാ -പാകിസ്താന് അതിര്‍ത്തിയിയിലുള്ള ദിനഗര്‍ പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. വെള്ള മാരുതിക്കാറിലെത്തിയ ഭീകരസംഘം ആദ്യം ബസിലേക്ക് വെടിവെക്കുകയും പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് ഇരച്ച് കയറി വെടിവെക്കുകയായിരുന്നു. ഭീകരരെ നേരിടാന്‍ സൈന്യം രംഗത്തിറങ്ങി. തന്ത്രപ്രധാന മേഖലകളില്‍ സൈന്യം നിലയുറപ്പിച്ചു. നാല് ഭീകരരാണ് സ്റ്റേഷനുള്ളില്‍ കയറിയത്.
ഭീകരവാദികള്‍ പാകിസ്ഥാനിലെ നാരോവലില്നിന്നാണ് എത്തിയത്. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് കേന്ദ്ര ഇന്റലിജെന്‍സ് ബ്യൂറോ അറിയിച്ചു. കൂടാതെ ദിനഗറിനും -പത്താംകോട്ടിനുമിടയിലുള്ള റെയില്‍വെ ട്രാക്കില്‍ നിന്ന് അഞ്ചുബോംബുകളും കണ്ടെത്തി. ട്രെയിന്‍ അട്ടിമറിക്കും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യവ്യാപകമായി ജാഗ്രതാനിര്‍ദ്ദേശം നല്കി. കേരളമടക്കമുള്ള തീരദേശ സംസ്ഥാനങ്ങളില്‍ കടുത്ത ജാഗ്രതനിര്ദ്ദേശമുണ്ട്. ഭീകരര്‍ ആരേയും ബന്ദിയാക്കിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉന്നതതലയോഗം വിളിച്ചു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും