മനാമ : കരാര്‍പ്രകാരമുള്ള പൂര്‍ണവേതനം കൃത്യസമയത്ത് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് സൗദിയില്‍ തുടക്കമിട്ട വേതന സുരക്ഷാപദ്ധതിയുടെ എട്ടാംഘട്ടം ആഗസ്ത് ഒന്നിനു നിലവില്‍ വരും. 130 മുതല്‍ 169 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് എട്ടംഘട്ട വേതന സുരക്ഷാപദ്ധതിയുടെ പരിധിയില്‍ വരിക. ഒമ്പതാംഘട്ട വേതന സുരക്ഷാപദ്ധതി നവംബര്‍ ഒന്നിനു നിലവില്‍ വരും. 100 മുതല്‍ 129 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഒമ്പതാംഘട്ടത്തില് വരിക.
പദ്ധതി നടപ്പാക്കുന്നതിന് രണ്ടു മാസം വൈകുന്ന സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഒഴികെയുള്ള മുഴുവന്‍ തൊഴില്‍ മന്ത്രാലയ സേവനങ്ങളും തടയും. 2013 സെപ്തംബര്‍ ഒന്നു മുതലാണ് സൗദിയില്‍ വേതന സുരക്ഷാപദ്ധതി ആരംഭിച്ചത്.
വിദേശ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായാണ് പദ്ധതി വിലയിരുത്തുന്നത്. ഏഴു ഘട്ടത്തിലായി ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്. വേതന സുരക്ഷാപദ്ധതിയില്‍ ശമ്പളം ബാങ്ക് വഴിയായിരിക്കണമെന്നാണ് വ്യവസ്ഥ. ഇതുവഴി തൊഴിലാളിക്ക് കരാറില്‍ പറഞ്ഞ ശമ്പളം ഉറപ്പുവരുത്താനാകും. പദ്ധതിക്കു കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ നിയമം അനുസരിക്കുന്നുണ്ടോയെന്ന് ബാങ്കുകള്‍ വഴി നിരീക്ഷിക്കുന്നതിനാല്‍ നിയമം ലംഘിക്കുന്നത് എളുപ്പം കണ്ടെത്താനാകും. വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും തൊഴില്‍ കേസുകളും ഇല്ലാതാക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു. ബിനാമി ബിസിനസുകള്‍ക്കും വ്യാജ സൗദിവല്‍ക്കരണത്തിനും തടയിടാനും പദ്ധതി സഹായകമാണ്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും