എയെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ വിശദീകരണം തേടി നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന് നോട്ടീസ് അയച്ചു. സി ജോര്‍ജിനുമാണ് സ്പീക്കര്‍ നോട്ടീസ് അയച്ചത്. വിഷയത്തില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജൂലൈ 21ന് സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തു പോയതായി കണക്കിലെടുത്ത് കൂറുമാറ്റ നിരോധനിയമ പ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് മാണി വിഭാഗം വിപ്പ് കൂടിയായ ഗവ. ചീഫ്വിപ്പ് തോമസ് ഉണ്ണിയാടന് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരുവരുടെയും വിശദീകരണം ലഭിച്ച ശേഷമായിരിക്കും വിഷയത്തില്‍ സ്പീക്കര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. പാര്‍ട്ടി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം മാണി വിഭാഗം ഉന്നതാധികാര സമിതി യോഗമാണ് ജോര്‍ജിനെ അയോഗ്യനാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനമെടുത്തത്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും