തിരുവനന്തപുരം: സിനിമാ- സീരിയല്‍ നടി ശില്പ(19)യുടെ മരണം സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച രാത്രിയാണ് ശില്പയുടെ മൃതദേഹം കരമന മരുതൂര്കടവു പാലത്തിനു സമീപം കണ്ടെത്തിയത്. വെള്ളനാട് പുതുകുളങ്ങര സ്വദേശികളും നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്നവരുമായ ഷാജി- സുമ ദമ്പതികളുടെ മകളാണു ശില്പ.
ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ്. സന്തോഷ് പണ്ഡിറ്റിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. ശില്പയും കൂട്ടുകാരിയും രണ്ടു യുവാക്കള്‍ക്കൊപ്പം വെള്ളിയാഴ്ച പാപ്പനംകോട്ട് ഒരു പരിപാടിയില്‍ പങ്കെടുത്തതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് തമിഴ് സിനിമകളിലും രണ്ടു മലയാള സിനിമകളിലും ശില്‍പ്പ അഭിനയിച്ചിട്ടുണ്ട്. ചന്ദനമഴ, സൗഭാഗ്യവതി, പ്രണയം എന്നീ സീരിയലുകളിലാണ് ശില്‍പ്പ അഭിനയിക്കുന്നുണ്ടായിരുന്നു.
ശനിയാഴ്ച രാത്രിയാണ് ശില്‍പ്പയുടെ മൃതദേഹം മരുതൂര്‍ കടവില്‍ പൊന്തിയത്. സംഭവ ദിവസം ഈവന്റ് മാനേജുമെന്റ് പ്രോഗ്രാം ഉണ്ടെന്ന് വീട്ടുകാരോട് പറഞ്ഞാണ് ശില്‍പ്പ വീട്ടില്‍ നിന്നിറങ്ങിയത്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും