തിരുവനന്തപുരം: ഓഗസ്റ്റ് 21,22 തീയതികളില്‍ ചിക്കാഗോയില്‍ വച്ച് നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) യു.എസ്.എ (ഐ.എന്‍.ഒ.സി- ഐ യു.എസ്.എ) കേരളാ ചാപ്റ്ററിന്റെ ദേശീയ കണ്വന്ഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശംസകള്‍ നേര്‍ന്നു.
സി (ഐ) കേരളാ ചാപ്റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി അദ്ദേഹത്തെ കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുകയുണ്ടായി. സി (ഐ) കേരളാ ചാപ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും, കണ്‍വന്‍ഷനോടനുബന്ധിച്ച് ഇറക്കുന്ന സുവനീറിനുള്ള സന്ദേശം സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. അനുപം രാധാകൃഷ്ണന് അയച്ചുകൊടുക്കുകയും ചെയ്തു.
30-ന് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കണ്‍വന്‍ഷന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും. കേരളത്തിലേയും അമേരിക്കയിലേയും മറ്റും പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന പ്രസ്തുത കണ്‍വന്‍ഷന്റെ വിപുലമായ വിജയത്തിനുവേണ്ടി നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും