E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മദ്യനയം: പൊതുജനാഭിപ്രായം തേടണം

കൊച്ചി: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനു മുമ്പ് ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളും സാമൂഹിക രംഗത്തെ വിദഗ്ധരുമായും ചര്‍ച്ച നടത്തി പൊതു ജനാഭിപ്രായം തേടണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത കെസിബിസി മദ്യ വിരുദ്ധ സമിതി.

Text size
Reading theme
മദ്യനയം: പൊതുജനാഭിപ്രായം തേടണം

കൊച്ചി: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനു മുമ്പ് ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളും സാമൂഹിക രംഗത്തെ വിദഗ്ധരുമായും ചര്‍ച്ച നടത്തി പൊതു ജനാഭിപ്രായം തേടണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത കെസിബിസി മദ്യ വിരുദ്ധ സമിതി.

അതിരൂപത മദ്യ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കലൂരില്‍ ഐക്യദാര്‍ഢ്യ സദസ് നടത്തി. യുവതലമുറയെ ലഹരിയില്‍നിന്ന് മോചിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ അഭിനന്ദനാര്‍ഹമാണെന്ന് സമിതി വ്യക്തമാക്കി.

ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ ക്കൊള്ളുന്ന കൈപുസ്തകം, ലഘുലേഖകള്‍ എന്നിവ വിതരണം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഫാ. ടോണി കോട്ടയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ പൗലോസ് അധ്യക്ഷത വഹിച്ചു.

സിസ്റ്റര്‍ മരിയൂസ, സിസറ്റര്‍ ജോയ്‌സി, ഷൈബി പാപ്പച്ചന്‍, ജോണ്‍സണ്‍ പാട്ടത്തില്‍, ചെറിയാന്‍ മുണ്ടാടന്‍, സുഭാഷ് ജോര്‍ജ്, ചാക്കോച്ചന്‍ കരുമത്തി, കെ.വി ജോണി, ശോശാമ്മ തോമസ്, റോസി കപ്പിത്താന്‍പറമ്പില്‍, ബെന്നി പൈനാടത്ത്, ഗ്രേസി മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

ഓഗസ്റ്റ് ഏഴിന് അതിരൂപത തലത്തില്‍ നടക്കുന്ന ക്വിറ്റ് ലിക്കര്‍ ഡേ ആചരണം അങ്കമാലിയില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore ReligionNext News →
Newsroom Choice

Editor Pick

Open Editor Pick