കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന് (കെഎല്‍സിഡബ്ല്യുഎ) വരാപ്പുഴ അതിരൂപത സമിതിയുടെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി മേയര്‍ അഡ്വ. വി. കെ മിനിമോള്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രഫ. ഡോ. ജെ (പ്രസിഡന്റ്), റീന റാഫേല്‍ ( ജന. സെക്രട്ടറി), അഡ്വ. എല്‍സി ജോര്‍ജ് (ട്രഷറര്‍), മേരി ഗ്രേസ് (വൈസ് പ്രസിഡന്റ് ), റോസി സ്റ്റാന്‍ലി (വൈസ് പ്രസിഡന്റ്), ലിന്‍സി ജിജോ (സെക്രട്ടറി), ആനി സെബാസ്റ്റ്യന്‍ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചടങ്ങില്‍ മുന്‍ ഭാരവാഹികളെ ആദരിച്ചു.
എറണാകുളം ഇന്‍ഫന്റ് ജീസസ് പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ അതിരൂപത പ്രസിഡന്റ് മേരി ഗ്രേസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപ്, കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡി കുഞ്ഞ്, കെഎല്‍ സിഎ സംസ്ഥാന പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സിബി ജോയ്, കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വായനക്കാർക്കായി / Recommended for You




















പാക് സൈനിക മേധാവി തെഹ്റാനില്‍; സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമെന്ന് ഇറാന്
മദ്യനയം: പൊതുജനാഭിപ്രായം തേടണം
മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഹൂസ്റ്റൺ ക്നാനായ ദൈവാലയത്തിൽ പ്രൗഢഗംഭീര സ്വീകരണം