ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിൻ ജോയിയുടെ മൃതദേഹം സംസ്കരിച്ചു. യുഎസിലെ താംപ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് ദൈവാലയത്തിന്റെ ഹിൽസ്ബൊറൊ മെമോറിയൽ സെമിത്തേരിയിലായിരുന്നു സംസ്കാരം. 30ന് ആരംഭിച്ച ശുശ്രൂഷകൾ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സമാപിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ നിരവധിപ്പേരാണ് മെറിന് അന്ത്യയാത്രമൊഴി നേരാനെത്തിയത്. സഹപ്രവർത്തകരുടെ വിലാപം മെറിനെ പരിചയമില്ലാഞ്ഞിട്ടും മെറിന് വേണ്ടി പ്രാർഥിക്കാനെത്തിയവരുടെ കണ്ണുകളെപോലും ഈറനണിയിച്ചു. മെറിന്റെ കോട്ടയം മോനിപ്പള്ളിയിലെ മാതാപിതാക്കളും മകളും മറ്റ് ബന്ധുക്കളും ഓൺലൈനായി ഹൃദയം നുറുങ്ങുന്ന വേദനയോടെ അവളുടെസംസ്കാര ചങ്ങുകളിൽ പങ്കെടുത്തു. വീട്ടിൽ ഘടിപ്പിച്ച വലിയ സ്ക്രീനിലാണ് അമേരിക്കയിൽ നടക്കുന്ന മെറിന്റെ അന്ത്യയാത്ര ബന്ധുക്കൾ നിറമിഴിയോടെ കണ്ടത്. പലപ്പോഴും മെറിന്റെ മാതാപിതാക്കൾ സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞു. ആശ്വാസവാക്കുകൾക്കൊന്നും അവരെ സമാധാനിപ്പിക്കാനായില്ല. കത്തുന്ന മെഴുകുതിരികൾക്ക് നടുവിൽ സ്ഥാപിച്ചിരുന്ന മെറിന്റെ ചിത്രം നോക്കി മകൾ നോറ അമ്മേ എന്ന് വിളിച്ചത് ബന്ധുക്കൾക്കും മാതാപിതാക്കൾക്കും നൊമ്പരക്കാഴ്ചയായി. പിന്നെ അച്ഛന്റെ ക്രൂരതയും അമ്മയുടെ നഷ്ടവും അറിയാത്ത ആ കുരുന്ന് മെറിന്റെ ചിത്രത്തിൽ ഉമ്മ നൽകി. അതേസമയം അമേരിക്കയിൽ മെറിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് ഇടവകപള്ളിയായ തിരുഹൃദയദൈവാലയത്തിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു. കുര്യൻ തട്ടാർകുന്നേൽ കാർമികത്വം വഹിച്ചു. സിറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപതാ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ വീഡിയോ വഴി മെറിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. അതേസമയം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഭാര്യയുടെ ശരീരത്തുകൂടെ ഫിലിപ്പ് കാർ കയറ്റിയിറക്കുകയും ചെയ്തു. ഇയാൾക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ ഫിലിപ്പ് കാർ പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Trending
ചിരിച്ചുകൊണ്ട് അമ്മയ്ക്ക് നോറയുടെ അന്ത്യചുംബനം, നിലവിളിച്ച് മാതാപിതാക്കളും സഹോദരിയും, മെറിന് അന്ത്യയാത്രാമൊഴി നേർന്ന് യു.എസും കേരളവും
ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിൻ ജോയിയുടെ മൃതദേഹം സംസ്കരിച്ചു. യുഎസിലെ താംപ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് ദൈവാലയത്തിന്റെ ഹിൽസ്ബൊറൊ മെമോറിയൽ സെമിത്തേരിയിലായിരുന്നു സംസ്കാരം. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിച്ച ശുശ്രൂഷകൾ ഇന്ന് പുലർച്ചെ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
മെൽബണിൽ വാഹനാപകടം യുവതിയ്ക്കും അമ്മായിയമ്മയ്ക്കും ദാരുണാന്ത്യം
ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു