സമൂഹമാധ്യമത്തിലൂടെ മാപ്പ് ചോദിച്ച് നടി അഹാന കൃഷ്ണ. സൈബർ ബുള്ളിയിങ്ങിനെതിരെ പറയുകയും എഴുതുകയും ചെയ്ത അഹാന തന്റെ കമന്റിന്റെ പകുതി ഭാഗം ഡിലീറ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ തന്നെ ഒരു ബുള്ളി ആക്കി അവതരിപ്പിച്ചു എന്ന മിസ്ഹാബ് മുസ്തഫ എന്നയാളുടെ ആരോപണത്തിലാണ് അഹാനയുടെ ക്ഷമാപണം. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല എന്റെ ഉദ്ദേശം. എന്നാൽ ഈ നിമിഷത്തിൽ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം തന്റെ പ്രവൃത്തികൾ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാൻ മനസ്സിലാക്കുന്നു എന്ന് അഹാന സോഷ്യൽ മീഡിയയിൽ കുറിച്ചു. അഹാന കൃഷ്ണയുടെ കുറിപ്പ്: ഒരുപാട് വർഷങ്ങളായി സോഷ്യൽ മീഡിയയിലും പുറത്തും നിങ്ങളെല്ലാവരുടെയും അകമഴിഞ്ഞ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് ഞാനും എന്റെ കുടുംബവും. അതു കൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഞങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്. ഞാൻ പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ചുവട് പിടിച്ച് ഒട്ടനവധി മെസേജുകളാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ലഭിച്ചത്, അതിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് ആ സ്റ്റോറിയിൽ പരാമർശിക്കപ്പെട്ട വ്യക്തിയോടും, അതോടൊപ്പം ആ സ്റ്റോറി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടും ഒരു വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ എന്റെ ചുറ്റിലും ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അതെല്ലാം പ്രോസസ്സ് ചെയ്തെടുക്കാൻ എനിക്കൊരല്പം സാവാകാശം ആവശ്യമായിരുന്നു. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല എന്റെ ഉദ്ദേശം. എന്റെ പോസ്റ്റിനു താഴെ ആ വ്യക്തിയിട്ട കമന്റിലെ ചില ഭാഗങ്ങളോടുള്ള എന്റെ അഭിപ്രായ വ്യത്യാസം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ ഭാഗം മാത്രമായി സ്റ്റോറിയിൽ ഉൾപ്പെടുത്തിയത്. മുകളിൽ പറഞ്ഞത് പോലെ ഒരാളെയും വേദനിപ്പിക്കുക എന്നതോ, തെറ്റുക്കാരനായി ചിത്രീകരിക്കുക എന്നതോ ഒന്നുമായിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച് അദ്ദേഹത്തിന്റെ പരാമർശത്തിനു മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു. ഈ നിമിഷത്തിൽ എന്റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എന്റെ പ്രവൃത്തികൾ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാൻ മനസ്സിലാക്കുന്നു. വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഒരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്പാദ്യമാണ്. അതു കൊണ്ടാണ് നിങ്ങളുമായി ബന്ധപ്പെട്ട ഒരോ മൈൽസ്റ്റോണുകളും നമ്മൾ ഒരുമിച്ച് ആഘോഷിച്ചിട്ടുള്ളത്. നാളിതു വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും കരുതലുമാണു എന്നെ വഴി നടത്തിയത്, അതിനൊട്ടും കുറവു വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകും എന്നുമുള്ള പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം അഹാന കൃഷ്ണ
Trending
നിരുപാധികം ക്ഷമ ചോദിക്കുന്നു: സോഷ്യൽ മീഡിയയിലൂടെ ക്ഷമ ചോദിച്ച് അഹാന കൃഷ്ണ
സമൂഹമാധ്യമത്തിലൂടെ മാപ്പ് ചോദിച്ച് നടി അഹാന കൃഷ്ണ. സൈബർ ബുള്ളിയിങ്ങിനെതിരെ പറയുകയും എഴുതുകയും ചെയ്ത അഹാന തന്റെ കമന്റിന്റെ പകുതി ഭാഗം ഡിലീറ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ തന്നെ ഒരു ബുള്ളി ആക്കി അവതരിപ്പിച്ചു എന്ന മിസ്ഹാബ് മുസ്തഫ എന്നയാളുടെ ആരോപണത്തിലാണ് അഹാനയുടെ ക്ഷമ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
മെൽബണിൽ വാഹനാപകടം യുവതിയ്ക്കും അമ്മായിയമ്മയ്ക്കും ദാരുണാന്ത്യം
ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു