പ്രാർത്ഥനയ്ക്ക് വന്ന വൈദികൻ ഭാര്യയെ തട്ടിയെടുത്തെന്ന് വിദേശമലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സിബിയുടെ വാക്കുകൾ 2019 ജൂൺ 22 ശനിയാഴ്ച എന്റെ വീട്ടിൽ തന്നെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവം നടന്നു. ഞാനും ഭാര്യയും ഏഴുവയസുകാരി മകളുമൊന്നിച്ച് സന്തോഷപൂർണ്ണമായ ഒരു കുടുംബജീവിതമാണ് നയിച്ചിരുന്നത്. 2014 ഫെബ്രുവരിയിൽ ഞാൻ ബ്രെയിൻ സർജറിക്ക് വിധേയനായി. അതിന് ശേഷം എന്റെ ഇടത് കൈക്കും കാലിനും ബലം കുറഞ്ഞു. എനിക്ക് ഇടയ്ക്ക് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. ഒരു ദിവസം പന്ത്രണ്ട് ഗുളികയാണ് കഴിക്കുന്നത്. സീറോ മലബാർ സഭയുടെ റിച്ച്മൗണ്ട് മിഷനിലേക്ക് ഫാ. സുനിൽ ചിരിയങ്കണ്ടത്ത് എന്ന വ്യക്തി വരികയുണ്ടായി. തുടർന്ന് എന്റെ വീടിനടുത്തുള്ള സ്ഥലത്ത് പ്രാർത്ഥന കൂട്ടായ്മ തുടങ്ങാനാഗ്രഹിക്കുകയും അതിനായി ഫാ. സുനിലിനെ ബന്ധപ്പെടുകയും ചെയ്തു. അങ്ങനെയാണ് 2018 ൽ എന്റെ വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മ ആരംഭിച്ചത്. അതിന് ശേഷം എന്റെ വീടിനടുത്തുള്ള ഹോസ്പിറ്റലിൽ ഫാ. സുനിൽ ചാപ്ലിനായി ജോലി നേടി. റിച്ച്മോണ്ടിൽ നിന്ന് നോർഫ്ലോക്കിലേക്ക് എത്താൻ രണ്ടുമണിക്കൂർ എടുക്കുന്നതിനാൽ ആഴ്ചയിൽ രണ്ടുദിവസം എന്റെ വീട്ടിൽ താമസിക്കാൻ അനുവാദം ചോദിക്കുകയുണ്ടായി. ഒരു വിശ്വാസി എന്ന നിലയിലും സർവ്വോപരി ഒരു മനുഷ്യനെന്ന നിലയിലും ഞാനതിന് അനുവാദം കൊടുക്കുകയും ചെയ്തു. അന്ന് മുതൽ എന്റെ കഷ്ടകാലം ആരംഭിച്ചു. അച്ചൻ വീട്ടിൽ വരുമ്പോഴെല്ലാം മദ്യം വീട്ടിൽ കൊണ്ടുവരാൻ തുടങ്ങി. ഞാൻ മദ്യപിക്കാറില്ല. അതിന് ശേഷം ബാറിലും റസ്റ്ററന്റിലും ഭാര്യയും അച്ചനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതായി പല ആളുകളിൽ നിന്നും എനിക്ക് മനസിലായി. ഇതിനെ ഞാൻ ശക്തമായി എതിർക്കുകയും സുനിൽ ചിരിയങ്കണ്ടത്തിന് താക്കീത് നൽകുകയും ചെയ്തു. എന്നാൽ ഇതിനെല്ലാം കടക വിരുദ്ധമായി 2019 ജൂൺ 22 ന് എന്റെ അനുമതിയോ അറിവോ കൂടാതെ ഒരുകുപ്പി വോഡ്കയുമായി എന്റെ വീട്ടിൽ വരികയും രണ്ടാളും മദ്യപിച്ച് മദോന്മത്തരായി മുകളിലെ ഞങ്ങളുടെ ബെഡ്റൂമിൽ പോയി വെഡിങ് ഫോട്ടോകളെല്ലാം തുണിയിട്ട് മറക്കുകയും ചെയ്തു. അവിടെയുണ്ടായ കാമകേളികളെപ്പറ്റി ഭാര്യയോട് ചോദിച്ചപ്പോൾ പൊലീസിൽ പരാതി കൊടുത്ത് എന്നെ അറസ്റ്റ് ചെയ്യിപ്പിച്ചു. മാത്രമല്ല എന്നെ പള്ളിയുടെ അകത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു. മേൽപ്പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ച് 2019 ജൂലൈ 12 ന് ബഹുമാനപ്പെട്ട അങ്ങാടിയത്ത് പിതാവിന് ഞാൻ പരാതി നൽകി. അതിന്റെ വെളിച്ചത്തിൽ ജോയ് പിതാവ് എന്നെ വിളിക്കുകയും കാര്യങ്ങൾ വിശദമായി സംസാരിക്കുകയും ചെയ്തു. ഫാ. സുനിൽ കുറ്റം സമ്മതിക്കുകയും മേലിൽ ആ പ്രദേശത്തേക്ക് പോകില്ലെന്ന് വാക്കുകൊടുക്കുകയും ചെയ്തു. സുനിലിനെ സ്ഥലം മാറ്റുന്നതുൾപ്പടെയുള്ള നടപടിയുണ്ടാകുമെന്ന് ജോയ്പിതാവ് എനിക്ക് ഉറപ്പ് നൽകി. മാത്രമല്ല വീട്ടുകാരൻ പുറത്തും അച്ചൻ വീട്ടിലും എന്ന അവസ്ഥയിലായി. ഇടതുവശത്തെ സ്വാധീനക്കുറവ് മൂലം എനിക്ക് ഇപ്പോൾ ജോലി ചെയ്യാനാകാത്ത അവസ്ഥയാണ്. ഭാര്യ എനിക്കെതിരെ ഡിവോഴ്സിന് കേസ് കൊടുത്തിരിക്കുകയാണ്. എന്നെ സാമ്പത്തികപരമായോ നിയമപരമായോ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ഡിവോഴ്സ് കേസിനായി ഒരു ലോയറെ സമീപിച്ചപ്പോൾ ലോയർ 3500 ഡോളറാണ് ഫീസായി ആവശ്യപ്പെട്ടത്. വിഷം വാങ്ങാൻ കാശില്ലാത്തവൻ എവിടെ നിന്ന് കൊടുക്കും. ഇപ്പോൾ ഞാൻ താമസിക്കുന്നത് ഷെൽട്ടറിലാണ്. എന്റെ മോളെ കാണാനുള്ള എന്റെ അവകാശത്തെ നിഷേധിക്കുകയും കോടതിയുത്തരവ് പോലും നിഷേധിക്കുന്ന സമീപനമാണ് ഇരുവരും എന്നോട് സ്വീകരിക്കുന്നത്. മോളെ കാണാത്തതിലുള്ള വിഷമം മൂലം എനിക്ക് സ്ട്രോക്കുണ്ടായി. അതിന്റെ ഫലമായി ഒരുമാസം ഹോസ്പിറ്റലിലും രണ്ടുമാസം റീഹാബിലിറ്റേഷനിലും കഴിയേണ്ടി വന്നു. തത്ഫലമായി ഞാനിപ്പോൾ വീൽ ചെയറിലാണ് കഴിയുന്നത്. ഇത്രയും സംഭവങ്ങളുണ്ടായിട്ടും മേലധികാരികളുടെ ഭാഗത്ത് നിന്ന് ഒരു സാന്ത്വനവാക്കോ സഹാനുഭൂതിയോ രൂപതയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സുനിലിനെതിരെ യാതൊരു നടപടിയും എടുത്തിട്ടുമില്ല. എന്റെ ശോചനീയാവസ്ഥ പിതാവിന് മനസിലാകുന്നില്ല. ഇനിയാർക്കും ഈ ഗതി വരാതിരിക്കട്ടെ. സീറോ മലബാർ വിശ്വാസികളെ നിങ്ങളുടെ വീടുകളിലേക്ക് അച്ചൻമാരെ ക്ഷണിക്കുമ്പോൾ പ്രത്യേകം കരുതിയിരിക്കുക. ഇനിയെന്റെ ഗതി ആർക്കും വരാതിരിക്കട്ടെ. എനിക്ക് ഓർമ്മക്കുറവുള്ളതിനാൽ പലപ്പോഴായി ഓർത്തെടുത്ത കാര്യങ്ങൾ എഴുതിവെച്ച് നോക്കി വായിക്കുകയാണ്. ഇത്തരം പുരോഹിതരുടെ ദുഷ്പ്രവർത്തികൾ കണ്ടും കേട്ടും നമ്മുടെ വിശ്വാസം നഷ്ടപ്പെട്ടുപോകരുത്. കാരണം അവസാന കാലഘട്ടത്തിൽ ഇതെല്ലാം കേൾക്കുകയും കാണുകയും ചെയ്യും എന്ന് വ്യക്തമായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. വിശുദ്ധ സ്ഥലത്ത് അശുദ്ധ ലക്ഷണം കണ്ടുതുടങ്ങി എന്ന വചനം തന്നെ അത് വ്യക്തമാക്കുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവ് അടുത്തിരിക്കുന്നു. അവസാന കാലഘട്ടം വരെ സഹിച്ചു നിൽക്കുന്നവർ രക്ഷപ്രാപിക്കും. ഇനിയും കേട്ടുകേൾവിയില്ലാത്ത അനേകകാര്യങ്ങളെക്കുറിച്ച് കേൾക്കേണ്ടിവരും. അച്ചൻമാരുടെയും കന്യാസ്ത്രീകളുടെയും വീഴ്ചയിൽ സന്തോഷിക്കരുതേ. പകരം വിശ്വാസികളായ നമുക്ക് അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. ദൈവത്തിനു മാത്രമേ അറിയൂ അവർ തെറ്റുകൾ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന്. ദൈവത്തിന്റെ മുൻപിൽ പശ്ചാത്തപിച്ചാൽ ദൈവം ക്ഷമിക്കും. ദാവീദ് രാജാവ് പോലും തെറ്റുകൾ ചെയ്തിട്ടുണ്ട്. t=14
Trending
ഭാര്യക്കൊപ്പം വൈദികന്റെ വെള്ളമടിയും ഡാൻസും, അടുപ്പം ബെഡ്റൂം വരെ, ഭാര്യയെ വൈദികൻ തട്ടിയെടുത്തെന്ന് യുവാവിന്റെ ഫേസ്ബുക്ക് ലൈവ്
പ്രാർത്ഥനയ്ക്ക് വന്ന വൈദികൻ ഭാര്യയെ തട്ടിയെടുത്തെന്ന് വിദേശമലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നോർഫോക്ക് വിർജീനിയയിൽ താമസിക്കുന്ന സിബി ജോസഫാണ് ഫേസ്ബുക്കിലൂടെ വൈദികനെതിരെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിബിയുടെ വാക്കുകൾ 2019 ജൂൺ 22 ശനിയാഴ്ച എന്റെ വീട്ടിൽ തന്
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
മെൽബണിൽ വാഹനാപകടം യുവതിയ്ക്കും അമ്മായിയമ്മയ്ക്കും ദാരുണാന്ത്യം
ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു