പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി. പലര്‍ക്കും ഗുരുതര പരിക്കേറ്റു. ലാത്തിചാര്ജജില് നിരവധി പ്രവര്‍ത്തകരുടെ തലപൊട്ടി.
അടിയേറ്റ് നിലത്ത് വീണവരെ പൊലീസ് ബൂട്ടുകൊണ്ട് ചവുട്ടി. സ്കൂള്‍ തുറന്ന് രണ്ട്മാസമായിട്ടും പാഠപുസ്തകം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിഡിഇ ഓഫീസുകളിുലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്ത്തകരെയാണ്് അടിച്ചുവീഴ്ത്തിയത്. പെണ്‍കുട്ടികള്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും പൊലീസ് തെരഞ്ഞെടുപിടിച്ചു തല്ലി. ആലപ്പുഴയിലും മലപ്പുറത്തും പൊലീസ് പ്രകടനക്കാരുടെ നേരെ കല്ലെറിഞ്ഞു. പലയിടത്തും പ്രവര്‍ത്തകരുടെ തല തല്ലിപ്പൊളിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.
വിവിധ ജില്ലകളില്‍ പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടല്‍ തുടരുകയാണ്. പത്തനംതിട്ടയില്‍ ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കണ്ണൂരില്‍ പത്തിലേറെ പ്രവര്‍ത്തകരെ ആശുപത്രിയിലേക്കു മാറ്റി.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും