മസ്കത്ത്: ഗ്രീസില്‍ വഴുതി സ്വര്‍ണവില പിന്നെയും താഴോട്ട്. 250 റിയാലെന്ന നിരക്കാണ് ബുധനാഴ്ച ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.
ബുധനാഴ്ച രാവിലെ ഒൗണ്‍സിന് 1140 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ നിരക്ക്. എന്നാല്‍, വൈകീട്ടോടെ 1162 ആയി ഉയര്‍ന്നു. ഇതിനാല്‍ സ്വര്‍ണവില പ്രവചനാതീതമാണ്. ഗ്രീസ് പ്രശ്നപരിഹാരം വൈകുന്നതാണ് സ്വര്‍ണവില ഇടിച്ചത്. ഒരുവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാാണിത്. എന്നാല്‍, വൈകുന്നേരത്തോടെ വിലകൂടിയത് സ്വര്‍ണവില ഉയരാനുള്ള പ്രവണതയാണ് കാണിക്കുന്നതെന്നും വിലയിരുത്തുന്നു.
ഗ്രീസ് പ്രശ്നം പരിഹരിക്കാത്തത് നിക്ഷേപകരെ യൂറോയില്‍നിന്ന് പിന്തിരിയാന് പ്രേരിപ്പിച്ചിരുന്നു. ഇത്തരക്കാര്‍ നേരെ ഡോളറിലേക്കാണ് തിരിഞ്ഞത്. ഇതോടെ ഡോളര്‍ ശക്തമായി. സാധാരണ ഇത്തരം ഘട്ടങ്ങളില്‍ സ്വര്‍ണത്തിലാണ് നിക്ഷേപം ഇറക്കുന്നത്. ഇത് സ്വര്‍ണവില വര്‍ധിപ്പിക്കാന്‍ കാരണമാക്കാറുണ്ട്. എന്നാല്‍, ഇത്തവണ നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിട്ടതെന്താണെന്ന് വ്യക്തമല്ല.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും