കൊച്ചി: അരുണാചല്‍ പ്രദേശില്‍ നിന്നും കേരളത്തിലെത്തിപ്പെട്ട പതിനാറു കുട്ടികളെ സര്‍ക്കാര്‍ തിരിച്ചയച്ചു. കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വന്നത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് അവരെ സുരക്ഷിതരായി തിരികെ നാട്ടിലെത്തിക്കാനുള്ള തീരുമാനം. ജി. രാജമാണിക്യത്തിന്റെയും ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികളെ സ്വദേശത്തേക്ക് എളുപ്പത്തില്‍ മടക്കി അയക്കാനായത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അരുണാചല്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അരുണാചല്‍ സ്വദേശിയായ ഏജന്റ് മുഖേന ആലുവ ജനസേവ ശിശുഭവനില്‍ എത്തിപ്പെട്ടവരാണ് ഈ കുട്ടികള്‍. പരാതിയെത്തുടര്‍ന്ന് കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയിലെത്തിക്കുകയായിരുന്നു. കുട്ടികളെ പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യാമെന്ന വ്യവസ്ഥയിലായിരുന്നു ഏജന്റ് കുട്ടികളെ കേരളത്തിലേക്കു കൊണ്ടുവന്നത് എന്ന് എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ കുട്ടികളെ തിരികെ അവരുടെ നാട്ടിലേക്കെത്തിക്കാന്‍ സാമൂഹ്യ നീതി വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു.
അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള പത്ത് ആണ് കുട്ടികളും ആറ് പെണ് കുട്ടികളും ആണ് സംഘത്തിലുള്ളത്. മെയ് മാസത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ ഹാജരാക്കിയ ഇവരെ ജൂലായ് മൂന്നു വരെ സംരക്ഷിക്കാന്‍ ജനസേവ ശിശുഭവനെ തന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ജില്ല ശിശു സംരക്ഷണ യൂണിറ്റ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷമുള്ള ആദ്യ റീപാട്രിയേഷന്‍ പ്രോഗ്രാമാണ് ഇത്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും