മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ടും അധികാരവും നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓര്‍മക്കൂട്ട് എന്ന പേരില്‍ നടത്തിയ മുന്‍ മെംബര്‍മാരുടെ സംഗമം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യവും എന്‍ജിനീയര്‍ വിഭാഗം ഉള്‍പ്പെടെയുള്ള ആവശ്യത്തിന് ഉദ്യോഗസ്ഥ സംവിധാനമുള്ള ബ്ലോക്ക് പഞ്ചായത്തുകള്‍ അവഗണിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പല്ലാതെ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് വികസനത്തില്‍ കാര്യമായ പങ്കാളിത്തമില്ല. ജില്ലാ-ഗ്രാമ പഞ്ചായത്തുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പദ്ധതി വിഹിതം നാമമാത്രമായിട്ടാണ് അനുവദിക്കുന്നത്. നാലു ഭരണസമിതിയുടെ കാലത്തും ഇക്കാര്യത്തില്‍ കാതലായ മാറ്റമുണ്ടായിട്ടില്ലെന്നും പ്രമേയം ചൂണ്ടികാട്ടി. അടുത്ത നിയമ സഭാസമ്മേളനത്തില്‍ പ്രശ്നം ഉന്നയിക്കുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ജോസഫ് വാഴയ്ക്കന് എംഎല്‍എ പറഞ്ഞു. ത്രിതല സംവിധാനം നിലവില്‍വന്ന 95-മുതലുളള മെംബര്‍മാരുടെ സംഗമമാണ് നടന്നത്.
ഭരണത്തിന് നേതൃത്വം നല്കിയ വ്യത്യസ്ഥ കക്ഷികളിലും പാര്‍ട്ടിയിലുമുള്ള അംഗങ്ങളുടെ ഒത്തുചേരല്‍ പുതിയ അനുഭവമായി. 10-15 വര്‍ഷങ്ങള്‍ക്കുശേഷമാണ് പലരും കണ്ടുമുട്ടിയത്. അവിരാച്ചനും മാത്രം. പ്രഥമ ഭരണ സമിതിയംഗമായിരുന്ന ജോസി ജോളി മൂന്നാം ടേമിലാണ് വീണ്ടും മത്സരിച്ച് ജയിച്ചത്. രണ്ടരകൊല്ലം പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. മുന്‍ അംഗങ്ങള്‍ തങ്ങളുടെ ഭരണാനുഭവങ്ങളും പങ്കുവെച്ചു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള തിരിച്ചറിയല്‍ കാര്‍ഡും അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും