കൊച്ചി: ജില്ലയിലെ 20 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെ കരട് നിര്‍ദേശങ്ങളായി. ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ജൂണ്‍ 15നകം ഡീ ലിമിറ്റേഷന്‍ കമ്മിഷന് സെക്രട്ടറിക്കോ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ സമര്‍പ്പിക്കണം. അതിര്‍ത്തി പുനര്‍നിര്‍ണയിച്ച 20 തദ്ദേശസ്ഥാപനങ്ങളില്‍ 12 എണ്ണം നിലവിലുള്ള പഞ്ചായത്തുകളാണ്. ബാക്കിയുള്ള എട്ടെണ്ണത്തില്‍ ആറെണ്ണം പുതിയ പഞ്ചായത്തുകളും രണ്ടെണ്ണം പുതിയ നഗരസഭയും രൂപീകരിക്കുന്നതിനുള്ള കരട് നിര്‍ദേശമാണ്.
വെങ്ങോല, രായമംഗലം, കുന്നത്തുനാട്, കിഴക്കമ്പലം, പായിപ്ര, നെല്ലിക്കുഴി, പിണ്ടിമന, കോട്ടപ്പടി, കവളങ്ങാട്, കുട്ടമ്പുഴ, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍ എന്നിവയാണ് നിലവിലുള്ള പഞ്ചായത്തുകള്‍, അറക്കപ്പടി, കുറുപ്പംപടി, പട്ടിമറ്റം, മുളവൂര്‍, തൃക്കാരിയൂര്‍, നേര്യമംഗലം എന്നിവയാണ് പുതുതായി രൂപീകരിക്കുന്ന പഞ്ചായത്തുകള്‍. പിറവം, കൂത്താട്ടുകുളം എന്നീ രണ്ടു നഗരസഭകളും ജില്ലയില്‍ പുതുതായി രൂപീകരിക്കുന്നുണ്ട്.
17 വാര്‍ഡുണ്ടായിരുന്ന പിറവം ഗ്രാമപഞ്ചായത്ത് 27 വാര്‍ഡുകളുമായാണ് നഗരസഭയാകുന്നത്. 13358 പുരുഷന്മാരും 13871 സ്ത്രീകളും ഉള്‍പ്പടെ നഗരസഭയിലെ ആകെ ജനസംഖ്യ 27229ആണ്. 885 പുരുഷന്മാരും 928 സ്ത്രീകളും ഉള്‍പ്പടെ 1813 പട്ടികജാതിക്കാരും 41 പുരുഷന്മാരും 22 സ്ത്രീകളും ഉള്‍പ്പടെ 63 പട്ടികവര്‍ഗക്കാരും ഇതില്‍പ്പെടുന്നു. 8190 വാസഗൃഹങ്ങളാണ് പുതിയ നഗരസഭയിലുള്ളത്. ഒരു വാര്‍ഡിലെ ശരാശരി ജനസംഖ്യ 1008 ആണ്. പാമ്പാക്കുട, മണീട്, എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തുകളും കോട്ടയം ജില്ലയുമാണ് നഗരസഭയുമായി അതിര്‍ത്തി പങ്കിടുന്നത്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും