ചിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോയിയേഷന് ഓഫ് അമേരിക്കയുടെ വാര്‍ഷിക പിക്നിക്ക് മൗണ്ട് പ്രോസ്പെക്ടസിലുള്ള ഡാംവുഡ് പാര്‍ക്കില്‍ വച്ച് നടന്നു.
പ്രസിഡന്റ് വിജി നായര്‍ പിക്നിക്ക് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കായികമത്സരങ്ങള്‍ അരവിന്ദ് പിള്ളയുടെ നേതൃത്വത്തില്‍ നടന്നു. കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സെപ്റ്റംബര്‍ 19-ന് നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ വച്ച് സമ്മാനദാനം നിര്‍വഹിക്കുന്നതാണ്.
മറ്റു വിവിധ പരിപാടികള്‍ക്ക് അബ്രഹാം വര്‍ഗീസ്, സജു നായര്‍, ജോണ്‍ പാട്ടപ്പതി, അജി പിള്ള, ബേസല്‍ പെരേര, പീറ്റര്‍ കുളങ്ങര, ഹെറാള്‍ഡ് ഫിഗുരേദോ, വര്‍ഗീസ് പാലമലയില്‍, റോയി നെടുംചിറ തുടങ്ങിയവര്‍ നേതൃത്വം നല്കി. സതീശന് നായര്‍ അറിയിച്ചതാണിത്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും