ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡെല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ ചിന്മയ മിഷന് ട്രൈസ്റ്റേറ്റ് സെന്ററിലെ ആചാര്യന് സ്വാമി സിദ്ധാനന്ദ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. ഓഗസ്റ്റ് 29 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ വെച്ചു നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ സ്വാമിജി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.
വര്‍ണ്ണാഭമായ പ്രദക്ഷിണം, ചെണ്ടമേളം, പൊതുസമ്മേളനം, തിരുവാതിര കളി, വിവധ നൃത്തനൃത്യങ്ങള്‍, ഗാനമേള, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകള്‍ ആണ്. ജനപങ്കാളിത്തം കൊണ്ട് ഫിലഡെല്ഫിയയിലെ ഏറ്റവും വലിയ ഓണാസഘോഷമാണ് മാപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സാബു സ്കറിയ (267)9807923, സിജു ജോണ്‍ (267)4962080 എന്നിവരുമായി ബന്ധപ്പെടുക. സിജു ജോണ്‍ (ജനറല്‍ സെക്രട്ടറി) അറിയിച്ചതാണിത്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും