ദോഹ: ഖത്തറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തമിഴ്നാട് സ്വദേശി മരിച്ചത് കടല്‍ കൊള്ളക്കാരുടെ വെടിയേറ്റ്. കന്യാകുമാരി സ്വദേശി ആന്റണി അനീഷ് ആന്ഡ്രൂസാ(21)ണ് അറേബ്യന്‍ ഗള്‍ഫ് കടലില്‍ കൊള്ളക്കാരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ദോഹയില്‍ നിന്ന് നാലംഗ സംഘത്തോടൊപ്പം ഖത്തറില്‍നിന്ന് മത്സ്യബന്ധനത്തിനു പോയതായിരുന്നു. ആന്റണിയും സംഘവും സഞ്ചരിച്ച ബോട്ടിനു നേരെ കടല്‍ കൊള്ളക്കാര്‍ വെടിവെപ്പു നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആന്റണിക്ക് വെടിയേറ്റതോടെ പരിഭ്രാന്തരായ മത്സ്യത്തൊഴിലാളികള്‍ ബഹ്റൈന്‍ ഭാഗത്തേക്കു രക്ഷപ്പെടുകയും ബഹ്റൈന്‍ കോസ്റ്റ് ഗാര്ഡിന്്റെ സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നുവെന്ന് ‘സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്‍ ഫെഡറേഷന്’ ജനറല്‍ സെക്രട്ടറി ഫാദര്‍ ചര്‍ച്ചില്‍ പറഞ്ഞു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളെ ബഹ്റൈനലേക്ക് കൊണ്ടുവരികയായിരുന്നു. ആന്റണിയുടെ മൃതദേഹം ബഹ്റൈനിലെ കിങ് ഹമദ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. ഇറാനിയന്‍ കടല്‍ക്കൊള്ളക്കാരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളിയുടെ മരണം ഖത്തറിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിവരം ശേഖരിക്കാനും മൃതദേഹം നാട്ടിലത്തെിക്കുന്നതുമടക്കമുള്ള നടപടികളും എംബസി നടത്തുന്നുണ്ട്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും