ന്യുയോര്‍ക്ക് : മനുഷ്യനെ വധിക്കുന്ന യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍നിന്ന് ലോകരാഷ്ട്രങ്ങള്‍ പിന്തിരിയണമെന്ന് ആയിരത്തിലേറെ സാങ്കേതിക വിദഗ്ധരും സൈദ്ധാന്തികരും ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചു. യുദ്ധമുഖങ്ങളില്‍ "കൊലയാളി റോബോട്ടുകളെ' ഇറക്കുന്നത് മനുഷ്യരാശിയുടെ അന്ത്യത്തിന് വഴിയൊരുക്കുമെന്ന് ഇടതുപക്ഷ സൈദ്ധാന്തികന്‍ നോം ചോംസ്കി, ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സ് തുടങ്ങിയവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ആവശ്യപ്പെട്ടു.
"ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' സാങ്കേതികവിദ്യ ആയുധങ്ങളില്‍ സന്നിവേശിപ്പിച്ച് "കൊലയന്ത്രങ്ങള്‍' സൃഷ്ടിക്കാന്‍ അമേരിക്ക യിലടക്കം ഗവേഷണം പുരോഗമിക്കുകയാണ്. മനുഷ്യനെ തേടി കണ്ടെത്തി കൊല്ലാന്‍ കെല്‍പ്പുള്ള ഡ്രോണ്‍ വിമാനങ്ങള്‍ അടക്കം ഇത്തരം "കൊലയാളി റോബോട്ടു'കളുടെ പരിധിയില്‍വരും. വിദൂരത്ത് ഇരുന്ന് നിയന്ത്രിക്കാന്‍ കഴിയുന്ന ഡ്രോണ്‍ വിമാനങ്ങള്‍ നിരീക്ഷണത്തിനെന്ന പേരില്‍ അമേരിക്ക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ദക്ഷിണകൊറിയന്‍, ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ കാവല്‍ജോലിക്ക് റോബോട്ടുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ക്യാമറയും താപമാപിനിയും ഉപയോഗിച്ച് മനുഷ്യരെയും സൈനികവാഹനങ്ങളെയും തിരിച്ചറിയാന്‍ കഴിയുന്ന റോബോട്ടുകളാണിവ. മാരകമായ പ്രഹരശേഷികൂടി ഇത്തരം റോബോട്ടുകള്‍ക്ക് നല്‍കാനുള്ള ഗവേഷണം നിര്‍ത്തിവയ്ക്കണെന്ന് "ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി'നെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറില്‍ അവതരിപ്പിച്ച കത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും