മുംബൈ : മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് ബോളി വുഡിലെ താര റാണിയായ അസിന് വിവാഹിത യാകുന്നു. മൈക്രോ മാക്സ് കമ്പനി ഉടമയായ രാഹുല്‍ ശര്‍മ്മ (36)യാണ് വരന്. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയുടെ ഉടമയാണ് രാഹുല്‍ ശര്‍മ്മ. അസിന് തന്നെയാണ് വിവാഹ വിവരം വെളിപ്പെടുത്തിയത്. കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.
പ്രായം കുറഞ്ഞ മികച്ച യുവ സംരംഭകരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ. കരാറിലുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിവാഹം. മലയാളത്തില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന് മകന് ജയകാന്തന്‍ വകയാണ് അസിന്റെ ആദ്യ ചിത്രം. തമിഴിലും തെലുങ്കിലും മികച്ച വേഷങ്ങള്‍ ചെയ്ത അസിന്റെ ആദ്യ ബോളിവുഡ് ചിത്രം ആമിര്‍ ഖാന് നായകനായ ഗജിനിയാണ്.
അഭിഷേക് ബച്ചനുമൊത്തുള്ള ആള് ഈസ് വെല്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിലാണ് അസിനിപ്പോള്‍. തൊടുപ്പുഴ സ്വദേശി ജോസഫ് തോട്ടുങ്ങലിന്റെയും സെലിന്റെയും മകളാണ്. വര്‍ഷങ്ങളായി കൊച്ചി തേവരയിലാണ് കുടംബം താമസിക്കുന്നത്. സെന്റ് തേരാസസ് സ്കൂളിലും കോളേജിലുമാണ് അസിന് പഠിച്ചത് .
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും