ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മുതിര്‍ന്ന നടന് അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം. സെപ്റ്റംബര്‍ 22ന് ഗുജറാത്തിലെ കെവാഡിയയില്‍ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം അനന്ത് നാഗിന് സമ്മാനിക്കും.
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാര നിര്‍ണയ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം നല്‍കുന്നതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ ശ്രദ്ധേയമായ സംഭാവനകളും തലമുറകളെ പ്രചോദിപ്പിച്ച സമ്പന്നമായ സിനിമാജീവിതവും പരിഗണിച്ചാണ് അനന്ത് നാഗിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്ന് പി ഐ ബി വ്യക്തമാക്കി.
അരനൂറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തില്‍ 300ലേറെ സിനിമകളില്‍ അനന്ത് നാഗ് അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ അദ്ദേഹം ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലുമുള്‍പ്പെടെ നിരവധി സിനിമകളില്‍ വേഷമിട്ടു.
വായനക്കാർക്കായി / Recommended for You














-20260119112235.webp)





19 വര്‍ഷങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളില്‍ തിരിച്ചെത്തിയ തസ്ലീമ നസ്റീന് സുരക്ഷ ഉറപ്പാക്കി മുഖ്യമന്ത്രി