വര്‍ഷങ്ങളായി നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്ന ക്നാനായ സമുദായ കുടുംബത്തിന് ഒരിക്കലും ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ നിര്‍വാഹമില്ല.വിവാഹം മൂലം മറ്റ് സീറോ മലബാര്‍ സഭകളുടെ ഭാഗമായവര്‍ക്ക് ക്നാനായ പള്ളികളില്‍ നടത്തുന്ന കൂദാശകളിലോ ആചാരങ്ങളിലോ പ്രാര്‍ത്ഥനകളിലോ പങ്കെടുക്കുന്നതിന് യാതൊരു തടസ്സവുമില്ല.എന്നാല്‍ ,ക്നാനാനായ സമുദായത്തെ മറ്റ് സീറോമലബാര്‍ സമുദായങ്ങളുമായി കൂട്ടിയിണക്കാനുള്ള ശ്രമം തീരെ ആശ്വാസ്യകരമല്ല.
മുന്പ് ക്നാനായ സമുദായത്തില്‍ വൈദികരെന്നോ ,മെത്രാന്മാരെന്നോ,അല്മായരെന്നോ ഉള്ള യാതൊരു വിധ വേര്‍തിരുവുകളും ഉണ്ടായിരുന്നില്ല.മറിച്ച്,എല്ലാവരും ഏകമനസ്സോടെ വിശ്വാസ സമൂഹത്തിന്റെ പൊതുനന്മയ്ക്കായി അക്ഷീണം പ്രയത്‌നിച്ചിരുന്നു.ഇന്ന് സഭാധികാരികളും വിശ്വാസികളും തമ്മിലുള്ള പടലപിണക്കങ്ങള്‍ ചിലയിടങ്ങളില്‍ പ്രത്യക്ഷമാണ്.അവഗണനകളിലും തിരസ്കരണങ്ങളിലും മനം മടുത്ത് നമ്മുടെ സമുദായ അംഗങ്ങള്‍ മറ്റ് വിഘടിത പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു.
ഈയവസരത്തില്‍ വിശ്വാസികളും സഭാ നേതൃത്വവും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുകയാണ് ഈ കൊഴിഞ്ഞു പോക്ക് തടയാനുള്ള ഏറ്റവും നല്ല പോം വഴി .ഇവിടെയാണ് മെത്രാന്മാരും വൈദികരും സഭാതനയരോട് അനുകമ്പ കാട്ടേണ്ടതും അവരെ സത്യവിശ്വാസത്തിന്റെ ഭാഗമായി നിലനിര്‍ത്തേണ്ടതും.മെംമ്പര്‍ഷിപ്പ് സംബന്ധിച്ച ചര്‍ച്ചകളില്‍ സമുദായ അംഗങ്ങളുടെ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് കോട്ടയം സാഭാധ്യക്ഷ്ന്മാരും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവും സമുദായ അംഗങ്ങളുടെ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് ഉചിതമായ തീരുമാനമെടുത്തേ പറ്റൂ.അല്ലെങ്കില്‍ സമുദായത്തില്‍ അങ്ങിങ്ങ് ഭിന്നിപ്പിന്റെ സ്വരം രൂക്ഷമാകുകയും ക്നാനായ മക്കള്‍ പല വഴിക്കായി പിരിയുകയും ചെയ്യും.
ക്നാനായ സമുദായ അസോസിയേഷന്‍കാരും മാതാപിതാക്കളും കുട്ടികള്‍ക്ക് നമ്മുടെ സമുദായത്തിന്റെ മഹത്വവും തനിമയും വിവരിച്ച് നല്‍കണം.ക്നാനായ സമുദായാംഗമെന്ന നിലയില്‍ അഭിമാനിക്കാനും നാം അവരെ പഠിപ്പിക്കണം.മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച് തനിമ നില നിര്‍ത്തി അവര്‍ സമുദായത്തിന്റെ അഭിഭാജ്യ ഘടകവും അഭിമാന പാത്രങ്ങളുമായി മാറട്ടെ.എളിമയുടെ മഹത്ത്വം ഫ്രാന്‍സിസ് പാപ്പ പോലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഈ കാലത്ത് നമുക്കും സ്വയം ചെറുതായി നമ്മുടെ സഹോദരങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കായി യത്നിക്കാം.അങ്ങനെ നമ്മളും യഥാര്‍ത്ഥ ക്രിസ്തു ശിഷ്യരായി മാറട്ടെ .
സ്നേഹത്തോടെ ,ഷിബു കിഴക്കേക്കുറ്റ് .