E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ചരിത്ര വിജയം

എഡിസൺ, ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ ശ്വിക അരുൺ യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യനായി കിരീടമണിഞ്ഞു.

Text size
Reading theme
മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ചരിത്ര വിജയം

എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യനായി കിരീടമണിഞ്ഞു. വേൾഡ് സ്കേറ്റ് മിനി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി. എസ് കിരീടവും ഒരു ഒരു മലയാളി ബാലിക നേടുന്നത് ചരിത്രം കുറിക്കുന്നതായി. ശ്വികയുടെ വിജയയാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ദേശീയ കിരീടം. ഷ്വികയുടെ തൊപ്പിയിലെ മറ്റൊരു തൂവൽ . അഭിനന്ദനങ്ങൾ, ശ്വിക. ഈ നേട്ടത്തിൽ ഇന്ത്യൻ സമൂഹം അവിശ്വസനീയമാംവിധം അഭിമാനിക്കുന്നു. കൂടുതൽ നേട്ടങ്ങളിലേക്ക് സ്കേറ്റ് ചെയ്യുമ്പോൾ തുടർന്നും വിജയം നേരുന്നു. ശ്വികയുടെ അചഞ്ചലമായ സമർപ്പണം, അച്ചടക്കം, സ്ഥിരോത്സാഹം, റിങ്കിലും പുറത്തും എണ്ണമറ്റ മണിക്കൂർ കഠിനാധ്വാനം എന്നിവയാണ് ലിങ്കണിൽ വിജയ കിരീടം ചൂടിയത്. ) കണ്ണൂർ സ്വദേശി തന്നെയായ മാതാവ് അനീഷ കരുണനും കൂടി അവകാശപ്പെട്ടതാണ്!. കുഞ്ഞ് ശ്വികക്ക് ഈ സ്പോർട്ട്സ് ഇനത്തിൽ താലപര്യമുണെന്നു കണ്ടതോടെ അവർ നിരന്തരം പരിശീലനത്തിനും മറ്റും പുത്രിക്കൊപ്പം ഉറച്ചു നിന്നു. സ്നോയും ഐസും ഇല്ലാത്ത ട്രോപ്പിക്കൽ കാലാവസ്ഥയിൽ നിന്ന് വന്നുവെങ്കിലും റിങ്കിൽ അവർ പുത്രിക്ക് കരുത്തുറ്റ പിന്തുണയായി.

എഡിസണിൽ ഐടി രംഗത്തു പ്രവർത്തിക്കുന്നവരാണ് ഇരുവരും. ദ്വിക (6) എന്നൊരു പുത്രിയുമുണ്ട്. നാല് വര്ഷമായി ശ്വിക സ്കേറ്റിംഗ് പരിശീലനം നടത്തുന്നു. മൂന്നു വർഷമായി ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ പങ്കെടുത്തു ബ്രോൺസ്, സിൽവർ സമ്മാനങ്ങൾ നേടി. ഗോൾഡ് ഇതാദ്യമാണ്. സംഗീതത്തിനനുസരിച്ച് റിങ്കിൽ അഭ്യാസപ്രകടനം നടത്തുന്നതാണ് ഫിഗർ സ്കേറ്റിംഗ്. ദേശീയ മത്സരത്തേക്കാൾ കാഠിന്യമുള്ളതാണ് വേൾഡ് ചാമ്പ്യൻഷിപ്പ് മത്സരം. പലതരം കളികളിൽ പങ്കെടുത്തുവെങ്കിലും ഇതിലാണ് പുത്രി കൂടുതൽ താല്പര്യം കാട്ടിയതിന്നു അരുൺ പറയുന്നു. നിത്യേന മൂന്നു നാല് മണിക്കൂർ പരിശീലനം. പലപ്പോഴും പരുക്കേൽക്കുകയോ ഇമോഷനൽ ബ്രേക്‌ഡൗൺ ഉണ്ടാവുകയോ ഒക്കെ ചെയ്യും. അതിനാൽ ശ്രദ്ധാപൂര്വമായ പിന്തുണ അനിവാര്യമാണ്,. ബാസ്കറ്റ് ബോൾ , സോക്കർ എന്നിവയിലും ശ്വിക പങ്കെടുക്കുന്നു. ഹോണർ റോൾ സ്റുഡന്റാണ്. ഈ രംഗത്ത് എത്രകാലം തുടരാൻ പുത്രിക്ക് താല്പര്യമുണ്ടോ അത്രയും കാലം അതിനു തുണക്കുമെന്നു അരുൺ പറയുന്നു. എന്നല്ലാതെ ഇന്ന ലക്ഷ്യത്തിൽ എത്തണമെന്നൊന്നും തീരുമാനിച്ചിട്ടില്ല. നാട്ടിൽ നമുക്ക് ലഭിക്കാത്ത അവസരങ്ങൾ മക്കൾക്ക് കിട്ടണം എന്ന ആഗ്രഹമേയുള്ളു. കുടുംബത്തിൽ ആരും കായിക രംഗത്തില്ല.

24NEWSLIVE article photo

ഫിഗർ സ്കേറ്റിംഗ് എന്നത് സംഗീതത്തിനനുസരിച്ച് ജമ്പുകൾ, സ്പിനുകൾ, ഫുട്‌വർക്ക് എന്നിവ നടത്തുന്ന ഒരു കായിക വിനോദമാണ്. ഇത് അത്‌ലറ്റിക് കഴിവുകളും കലാപരമായ പ്രകടനവും സംയോജിപ്പിക്കുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Editor PickNext News →
Newsroom Choice

Editor Pick

Open Editor Pick