E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

നസ്രാണി സമുദായ യോഗം നാളെ

പാലാ: ദുക്‌റാനാ തിരുനാളിനോട് അനുബന്ധിച്ച് കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായില്‍ നാളെ (ജൂലൈ 2) വൈകുന്നേരം ആറിന് മാര്‍ത്തോമ്മാ നസ്രാണി സമുദായ യോഗം നടക്കും.

Text size
Reading theme
നസ്രാണി സമുദായ യോഗം നാളെ

പാലാ: ദുക്‌റാനാ തിരുനാളിനോട് അനുബന്ധിച്ച് കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായില്‍ നാളെ (ജൂലൈ 2) വൈകുന്നേരം ആറിന് മാര്‍ത്തോമ്മാ നസ്രാണി സമുദായ യോഗം നടക്കും. റംശ നമസ്‌കാരത്തിനു ശേഷം നടക്കുന്ന യോഗത്തില്‍ റേശ് ദയറാ മേക്കാട്ടുകുന്നേല്‍ ആന്‍ഡ്രൂസ് അച്ചന്‍ അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

നസ്രാണി ജാതൈ്യക്യ സംഘം പ്രസിഡന്റും യാക്കോബായ സുറിയാനി സഭയുടെ മുന്‍ സെക്രട്ടറിയുമായ ഷെവ. ഉമ്മച്ചന്‍ വേങ്കടത്തും ജില്ല- ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തലങ്ങളിലുള്ള ജന പ്രതിനിധികളും ആശംസകള്‍ അര്‍പ്പിക്കും. ജോസ്‌കുട്ടി മരങ്ങാട്ടില്‍, മാര്‍ അപ്രേം മല്പാന്‍, മാര്‍ തോമാ ശ്ലീഹയെയും അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനത്തെയും കുറിച്ച് എഴുതിയ പുരാതന രേഖകളെ പറ്റി സെഷന്‍ നയിക്കും.

മാര്‍ തോമാ ശ്ലീഹായുടെ ഭാരത പ്രേഷിതത്വം പ്രമേയമാക്കി നസ്രാണി കലാ രൂപമായ മാര്‍ഗംകളി അവതരിപ്പിക്കും. 30 ന് സുറിയാനി ഭാഷയില്‍ റാസ ക്രമത്തിലുള്ള പരിശുദ്ധ കുര്‍ബാന അര്‍പ്പണവും ഉണ്ടായിരിക്കുന്നതാണ്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore BusinessNext News →
Newsroom Choice

Editor Pick

Open Editor Pick