നീലേശ്വരം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ദിവ്യബലിയർപ്പിച്ചു എന്നാരോപിച്ച് നീലേശ്വരം കരിന്തളത്തിലെ വിശുദ്ധ അൽഫോൻസാ ദൈവാലയത്തിലെ വികാരിക്കും കന്യാസ്ത്രീകൾക്കും എതിരെ പോലീസ് കേസെടുത്തതിൽ വ്യാപകപ്രതിഷേധം. നീലേശ്വരം പോലീസാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച്ച് വൈദികനും കന്യാസ്ത്രീകൾക്കും എതിരെ കേസെടുത്തത്. കഴിഞ്ഞ ജൂൺ 27 നായിരുന്നു സംഭവം. വൈദികൻ ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കെ പകുതിക്ക് വെച്ച് നിർത്താൻ പോലീസ് ആവശ്യപ്പെട്ടു. തുടർന്ന് അൾത്താരയ്ക്ക് പുറത്തേക്ക് വിളിച്ചുവരുതത്തിയ ശേഷം വൈദികനും ആരാധനയ്ക്കെത്തിയവർക്കുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. കേരള പകർച്ചവ്യാധി നിരോധന നിയമപ്രകാരവും നിരോധനാജ്ഞ ലംഘനവും ആരോപിച്ചാണ് വൈദികനും ആരാധനയിൽ പങ്കെടുത്ത പത്തുപേർക്കുമെതിരെ പോലീസ് കേസെടുത്തത്. പതിനൊന്ന് പേർ മാത്രമാണ് പള്ളിയിൽ ദിവ്യബലിയിൽ പങ്കെടുത്തിരുന്നത്. സാമൂഹ്യഅകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് വിശ്വാസികൾ ആരാധനയിൽ പങ്കെടുത്തത്. കാസർകോടെ പ്രശസ്തമായ തീർഥാടനകേന്ദ്രമാണ് നീലേശ്വരം കരിന്തളത്തിലെ വിശുദ്ധ അൽഫോൻസാ ദേവാലയം. ജൂലായ് 19 മുതൽ 28 വരെ പള്ളിയിൽ അൽഫോൻസാമ്മയുടെ തിരുനാളാണ്. കോവിഡ് ആയതിനാൽ ഇത്തവണ ആയിരങ്ങളാണ് ദിവ്യബലി ഓൺലൈനിൽ വീക്ഷിച്ചത്. ലൂയിസ് മരിയദാസ് പറയുന്നു. പതിവുപോലെയാണ് ദിവ്യബലിയർപ്പിക്കാൻ കയറിയത്. പതിനൊന്നു പേർ മാത്രമേ പള്ളിയിൽ ഉണ്ടായിരുന്നുള്ളു. കോവിഡ് ആയതിനാൽ ആളുകൾ വരരുത് എന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിച്ചിരുന്നു. കണ്ണടച്ച് നിന്ന എന്നെ ശുശ്രൂഷി തൊട്ടപ്പോൾ പള്ളിയുടെ വാതിൽക്കൽ പൊലീസ് നിൽക്കുന്നതാണ് ഞാൻ കണ്ടത്. കർമ്മങ്ങൾ നിർത്തണമെന്നും മൈക്ക് ഓഫ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. അവർ പറഞ്ഞപ്രകാരം കുർബാന നിർത്തി. തുടർന്ന് ഞങ്ങളെക്കൊണ്ട് ഫോമിൽ ഒപ്പിടുവിച്ചു. കേസ് എടുക്കില്ല എന്ന് പറഞ്ഞതിനാൽ ഞങ്ങൾ ഫോമിൽ ഒപ്പിട്ടു. ഒരു മണിക്കൂറിന് ശേഷം കുർബാനയുടെ പേരിൽ ഞങ്ങൾക്കെതിരെ കേസ് എടുത്തതായുള്ള വാർത്ത വാട്സ് ആപ്പ് ഗ്രൂപ്പിൽ വന്നു. സാമൂഹിക അകലം പാലിച്ചും സാനിറ്റെയ്സർ ഉപയോഗിച്ചുമാണ് ആരാധന നടത്തിയത്. കോവിഡ് പരത്തുന്നവർക്ക് ഞങ്ങൾ നേതൃത്വം നൽകി എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ വ്യാജ പ്രചാരണം വേദനാജനകമാണ്. സർക്കാർ നടപടികളോട് പൂർണ്ണമായും സഹകരിക്കുന്നവരാണ് ഞങ്ങൾ. കുർബാനയുടെ പേരിൽ ജയിലിൽ പോകാൻ വരെ ഞങ്ങൾ തയ്യാറാണ്. പക്ഷെ കന്യാസ്ത്രീകളുടെ പേരിൽ കേസ് എടുക്കുന്നത് വിഷമകരമാണ്. കേസ് എടുക്കുന്നില്ലെന്ന് പറഞ്ഞശേഷം കേസ് എടുക്കുകയാണ ചെയ്തത്. നൂറു പേരെ പങ്കെടുപ്പിച്ച് കുർബാന അർപ്പിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ ഞങ്ങൾ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് കുർബാന അർപ്പിച്ചത്. തിരുവസ്ത്രം ഇട്ടുകൊണ്ട് പള്ളിയിൽ നിന്നിറങ്ങി വിചാരണ നേരിടുന്നതും ദു:ഖകരമാണ്. ഫാ, ലൂയി മരിയാദാസ് പറഞ്ഞു. അതേസമയം, കലക്ടർ ഹോസ്ദുർഗ് താലൂക്കിൽ പ്രഖ്യാപിച്ച നിരോധനാജ്ഞപ്രകാരമാണ് കേസ് ചാർജ് ചെയ്തത് എന്നാണ് നീലേശ്വരം എസ്ഐ സതീഷ് പറഞ്ഞു. നിരോധനാജ്ഞ സമയത്ത് ആളുകൾ കൂടുന്നതിന് വിലക്കുണ്ട്. അതാണ് കേസ് ചാർജ് ചെയ്തത്. പള്ളിക്ക് പുറത്താണ് വൈദികനും വിശ്വാസികളും നിന്നിരുന്നത്. പകർച്ചവ്യാധി നിരോധന നിയമലംഘനം പള്ളിയിൽ നടന്നിട്ടുണ്ട്. അതാണ് കേസ് എടുക്കാൻ കാരണം. ഐ പറഞ്ഞു.
Special News
കുർബാന പകുതിക്ക് നിർത്തിച്ചു, മൈക്ക് ഓഫാക്കാൻ ഓർഡർ, വൈദികനും സിസ്റ്റേഴ്സിനുമെതിരെ പോലീസ് കേസ്, കുർബാനയുടെ പേരിൽ ജയിലിൽ പോകാൻ തയ്യാറാണന്ന് ഫാ. ലൂയി മരിയദാസ്
നീലേശ്വരം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ദിവ്യബലിയർപ്പിച്ചു എന്നാരോപിച്ച് നീലേശ്വരം കരിന്തളത്തിലെ വിശുദ്ധ അൽഫോൻസാ ദൈവാലയത്തിലെ വികാരിക്കും കന്യാസ്ത്രീകൾക്കും എതിരെ പോലീസ് കേസെടുത്തതിൽ വ്യാപകപ്രതിഷേധം. നീലേശ്വരം പോലീസാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും