മസ്കത്ത്: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് വേനല്‍ചൂട് കടുത്തു. ചൊവ്വാഴ്ച രാജ്യത്തിന്‍െറ പലയിടത്തും 50 ഡിഗ്രിക്കടുത്താണ് ചൂട് രേഖപ്പെടുത്തിയത്.
1 ഡിഗ്രി സെല്‍ഷ്യസ്. കാലാവസ്ഥാ നിരീക്ഷകരുടെ ഫേസ്ബുക് കൂട്ടായ്മയായ ഒമാന്‍ വെതര്‍ അപ്ഡേറ്റ്സ് പ്രകാരം തിങ്കളാഴ്ച ഇബ്രിക്കടുത്ത മാസിമില് 54 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 2010ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ചൂടാണിത്. 8 ഡിഗ്രി സെല്‍ഷ്യസും. 4ഉം രേഖപ്പെടുത്തിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ രേഖകള്‍ പറയുന്നത്.
ചൊവ്വാഴ്ച മസ്കത്തില് 47 ഡിഗ്രിയായിരുന്നു ചൂട്. ചിലയിടങ്ങളില്‍ 37 മുതല്‍ 40 ഡിഗ്രിവരെ രേഖപ്പെടുത്തി. ദുഖം, ഫഹൂദ്, ബുറൈമി എന്നിവിടങ്ങളില്‍ ചിലയിടത്ത് പൊടിക്കാറ്റടിച്ചത് ജനജീവിതം ദുസ്സഹമാക്കി. മരുഭൂമിയില്‍നിന്നുള്ള കാറ്റുകള്‍ (വടക്കു കിഴക്കന്‍ കാറ്റ്) മൂലമാണ് രാജ്യത്ത് താപനില ഇത്രയേറെ ഉയര്‍ന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ പറയുന്നു. വരുംദിവസങ്ങളില്‍ താപനില കുറയാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറഞ്ഞു. തീരപ്രദേശങ്ങളിലാണ് ചൂടുകുറയാന്‍ സാധ്യത. ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും