ഹോണോലുലു: ചരിത്രം രചിച്ച് സോളാര്‍ ഇംപള്‍സ് വിമാനം വിജയകരമായി ഹവായിയില്‍ ഇറങ്ങി. സൗരോര്‍ജത്തില്‍ പറക്കുന്ന ചെറുവിമാനമായ സോളാര്‍ ഇംപള്‍സ് പസഫിക് സമുദ്രത്തിന് മുകളിലൂടെ 8000 കിലോമീറ്റര്‍ പറന്നാണ് ഹവായിയിലെ കലേലോ വിമാനത്താവളത്തിലിറങ്ങിയത്. ജപ്പാനില്‍നിന്ന് പുറപ്പെട്ട വിമാനം 118 മണിക്കൂര്‍ പറന്നാണ് പ്രാദേശികസമയം ആറോടെ നിലം തൊട്ടത്.
പിന്നിട്ട ദൂരത്തിലും ആകാശത്തില്‍ ചെലവിട്ട സമയത്തിലും മനുഷ്യനെയും വഹിച്ചുള്ള സൗരോര്‍ജ വിമാനങ്ങളുടെ റെക്കോഡാണ് സോളാര്‍ ഇംപള്‍സ് സ്ഥാപിച്ചത്. ഒറ്റക്കൊരാള്‍ ഏറ്റവുംകൂടുതല്‍ ദൂരം വിമാനം പറത്തിയ റെക്കോഡും ഇതോടെ ഇംപള്‍സിന്‍െറ വൈമാനികന് ബോഷ്ബര്‍ഗിന്‍െറ പേരിലായി. 2006ല്‍ ഒറ്റ ഇരിപ്പിട വിമാനത്തില്‍ അമേരിക്കക്കാരന് സ്റ്റീവ് ഫോസെറ്റ് സ്ഥാപിച്ച 76 മണിക്കൂര്‍ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
മാര്‍ച്ച് ഒമ്പതിന് അബൂദബിയില്‍നിന്ന് യാത്ര തുടങ്ങിയ സോളാര്‍ ഇംപള്‍സ് ഇന്ത്യയിലെ അഹ്മദാബാദിലും വാരാണസിയിലും എത്തിയിരുന്നു. അടുത്തപാദത്തില്‍ ഹവായിയില്‍നിന്ന് അരിസോണയിലെ ഫോയ്നിക്സിലേക്ക് പദ്ധതിയിലെ പങ്കാളിയായ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡാണ് വിമാനം പറത്തുക.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും