മാള്‍ട്ട: പൊതുഖജനാവിലെ പണം പാഴാക്കുന്നത് തടയുകയും ഇതിനാവശ്യമായ സംവിധാനം നിര്‍ദേശിക്കുകയും ചെയ്യുന്നതില്‍ പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പങ്ക് സുപ്രധാനമാണെന്ന് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് പ്രൊഫ. വി. പി. ബജറ്റ് ചര്‍ച്ചകള്‍ക്കൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി നടത്തുന്ന സൂക്ഷ്മപരിശോധനകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാള്‍ട്ടയില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന്മാരുടെ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു പ്രൊഫ. വി. തോമസ്.
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ജനങ്ങളോടുള്ള ഉത്തരവാദിത്വം ഉറപ്പു വരുത്തുന്നതില്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണം. ഈ സമിതിയുടെ പ്രവര്‍ത്തനം സുതാര്യതയും ഉത്തരവാദിത്തവും ജനാധിപത്യത്തിന്റെ വികസനവും ഉറപ്പു വരുത്തുന്ന രീതിയിലായിരിക്കണം. സി കൈവരിച്ചിട്ടുണ്ട്. സി പാര്‍ലമെന്റിലെ ഏറ്റവും പഴക്കം ചെന്ന സമിതിയാണ്. ആനുപാതിക പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനാല്‍ പ്രതിപക്ഷത്തിന് ഈ സമിതിയില്‍ സുപ്രധാന സ്ഥാനമുണ്ട്. സിയുടെ ചെയര്‍മാനെന്നും പ്രൊഫ. വി. തോമസ് പറഞ്ഞു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും