ഹൂസ്റ്റന്‍ : ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവീകതയുടെയും സാഹോദര്യത്തിന്റെയും സ്നേഹ സന്ദേശം ലോകജനതയ്ക്ക് അടുത്തു മനസിലാക്കാനും അത് പിന്‍തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാനും ലക്ഷ്യമാക്കി അമേരിക്കയിലെ ശ്രീനാരായണ സമൂഹത്തിന്റെ കൂട്ടായ്മയായ Federation of Sree Narayana Guru Organizations of North America (FSNONA) യുടെ നേതൃത്വ ത്തില്‍ ഒരു ന്യൂസ് ലെറ്റര്‍ പ്രസിദ്ധീകരിക്കുന്നു.
`ഗുരുദര്‍ശനം' എന്ന ഈ പ്രസിദ്ധീകരണത്തിന്റെ ഔപചാരീകമായ പ്രകാശനം ഈ മാസം 17 നു ഗുരുദേവ പാദസ്പര്‍ശം കൊണ്ട് പുണ്യഭൂമിയായ ആലുവയിലെ അദൈ്വതാശ്രമത്തില്‍ വച്ച് ശിവഗിരി മഛധിപതി ബ്രഹ്മശ്രീ. പ്രകാശാനന്ദ സ്വാമികള്‍ നിര്‍വഹിക്കുന്നു. ചടങ്ങിനു ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമികള്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, മറ്റു സാംസ്കാരീക നായകര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതയിരിക്കും.
ശ്രീ. എം. അനിരുദ്ധന്, പ്രസിഡന്റ് ശ്രീ. അനിയന് തയ്യില്‍, സെക്രട്ടറി. അനൂപ് രവീന്ദ്രനാഥ് എന്നിവര്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും