ലോകമെമ്പാടും ഉള്ള മലയാളികളുടെ മനസ്സില്‍ സ്നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന ഓണനാളുകള്‍ ഇതാ കൈയ്യെത്തും ദൂരത്ത്. ഓണം എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ജന്മനാടിന്റെ ഊഷ്മളമായ ഓര്‍മച്ചെപ്പാണ് . ഷിക്കാഗോയിലുള്ള മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരുന്ന ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാ ഘോഷങ്ങള്‍ക്കു തിരശ്ശീല ഉയരുകയായി.
ഓഗസ്റ്റ് 23 ഞായറാഴ്ച ലിമോണ്ട് ഹിന്ദു ടെമ്പളില്‍ വച്ച് (Sama -Rathi Auditoriam) ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന വര്‍ണ്ണാഭമായ കലാപരിപാടികള്‍ക്ക് മുന്നോടിയായി അവതരിപ്പിക്കപ്പെടുന്ന താലപ്പൊലി, ചെണ്ടമേളം പുലികളി തുടങ്ങിയവയുടെ അകമ്പടിയോടെയുള്ള ശോഭായാത്ര മാറ്റു കൂട്ടുന്നതായിരിക്കും.
തുടര്‍ന്ന് ഷിക്കാഗോയിലെ പ്രഗല്ഭരായ കലാപ്രതിഭകള്‍ കാഴ്ച വെക്കുന്ന തിരുവാതിര, മറ്റു നൃത്ത നൃത്യങ്ങള്‍, വടക്കേ അമേരിക്കയില്‍ ആദ്യമായി പാരമ്പര്യ രീതിയില്‍ പഞ്ചവാദ്യം അവതരിപ്പിച്ചു കലാ പ്രേമികളുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന അജികുമാര്‍ ഭാസ്കരന്റെ നേത്രത്വത്തിലുള്ള കലാക്ഷേത്ര ടീമിന്റെ പഞ്ചവാദ്യം തുടങ്ങിയവ അരങ്ങേറും.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും