ആലുവ: അനുദിനം വളരുന്ന ആലുവയെ ശാസ്ത്രീയമായിത്തന്നെ രൂപപ്പെടുത്തി 2031 ആകുന്നതോടെ ലോക നഗരങ്ങളുടെ നിലവാരത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ മാര്‍ഗനിര്‍ദേശപ്രകാരം ആലുവ നഗരസഭ നടപ്പാക്കുന്ന ഫ്രെയിം വര്‍ക്ക് ഫോര്‍ ഫ്യൂച്ചര്‍ ആലുവ പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത് ജോഷിയില്‍ നിന്ന് ഏറ്റുവാങ്ങി.
വിവിധ മേഖലകളെ കോര്‍ത്തിണക്കി നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ വെല്ലുവിളികളെ തരണം ചെയ്യാന്‍ പ്രാപ്തായ രീതിയിലായിരിക്കും പദ്ധതിയുടെ നിര്‍വഹണം. ചെന്നൈയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ ഓഫീസുമായി 2013 ജൂണില്‍ ഇതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതര്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. തുടര്‍ന്ന് അവരുടെ പിന്തുണയോടെ അറ്റ്കിന്‍സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി പദ്ധതി രൂപീകരണത്തിന് ധാരണപത്രം ഒപ്പുവെക്കുകയും ചെയ്തിരുന്നു. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നീ വെല്ലുവിളികളെ തരണം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ദീര്ഘവീക്ഷണത്തോടെയാകും പദ്ധതിയുടെ രൂപകല്‍പ്പന.
ഫെഡറല്‍ ബാങ്ക്, കെഎംആര്‍എല്‍, ഇറാ സയന്റിഫിക്ക്, ബിഎസ്എല്എല്സിഎംആര്എല്, ഐകെഎം എന്നിവയും സംരംഭത്തില്‍ പങ്കാളികളാണ്. ഇവരുടെ പങ്കാളിത്തത്തോടെ നിലവില്‍ വരുന്ന പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും ചടങ്ങില്‍ പ്രഖ്യാപിച്ചു. മലിനജല ശുദ്ധീകരണപ്ലാന്റ്, ഗേറ്റ് വേ ടു മെട്രോ മാര്‍ത്താണ്ഡ വര്‍മ്മ ബ്രിഡ്ജ് മുതല്‍ പുളിഞ്ചോട് ജംക്ഷന് വികസനവും സൗന്ദര്യവത്കരണവും, ഇ-ടോയ്ലെറ്റ്, വൈഫൈ സ്പോട്ട്സ്, ഡിജിറ്റലൈസിംഗ് സ്കൂള്‍സ്, കുടുംബശ്രീ ശാക്തീകരണം, ഫൗണ്ടന് നവീകരണം, സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങിയ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും ചടങ്ങില്‍ നടന്നു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും