മനാമ : ഗാര്‍ഹിക പീഡനം തടയാന്‍ ബഹ്റൈനില്‍ പുതിയ നിയമമായി. കുടുംബത്തിനുള്ളിലെ അതിക്രമങ്ങള്‍ തടയുകയാണ് നിയമം ലക്ഷ്യമിടുന്നത്. സ്ത്രീകള്‍ക്കു മാത്രമല്ല, കുടുംബത്തിലെ എല്ലാവര്ക്കും സംരക്ഷണം നല്കുന്നുന്നെതാണ് പുതിയ നിയമത്തിന്റെ സവിശേഷത. സാമ്പത്തിക വിഷയങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും.
പങ്കാളികളില്‍ ഒരാള്‍ക്കു മാത്രം വരുമാനമുണ്ടാകുകയും ഒരാള്‍ക്കു മാത്രം സാമ്പത്തിക സ്രോതസുകളുമായി ബന്ധമുണ്ടാകുകയും ചെയ്യുന്ന അവസ്ഥയില്‍ ഉയര്‍ന്നേക്കാവുന്ന പ്രശ്നങ്ങളാണ് സാമ്പത്തിക കാര്യങ്ങള്‍ എന്ന നിലയില്‍ പരിഗണിക്കുക. ഇത്തരം അവസ്ഥയില്‍ പീഡനമനുഭവിക്കുന്ന വ്യക്തിയുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടാറാണ് പതിവ്. ഗാര്‍ഹിക പീഡന കേസുകളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും സാമൂഹ്യ വികസന മന്ത്രാലയത്തിന്റെയും ചുമതലകള്പുതിയ നിയമം കൃത്യമായി നിര്‍വചിക്കുന്നു.
കുടുംബത്തിനകത്തെ പ്രശ്നങ്ങളില്‍ ബോധവത്ക്കരിക്കാനും മറ്റുമായി ഫാമിലി ഗൈഡന്‍സ് ഡയറക്ടറേറ്റ് രൂപീകരിക്കാന്‍ നിര്‍ദേശമുണ്ട്. സെന്ററുകള്‍ക്ക് ജസ്റ്റീസ്, ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റ് മന്ത്രാലയത്തിന്റെ അംഗീകാരം ഉണ്ടായിരിക്കണം. നീതിന്യായ, ഇസ്ലാമിക് കാര്യ, ഔകാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍ഖലീഫ നിയമത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. കുടുംബത്തിനകത്തുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് മന്ത്രാലയം വിപുലമായ ക്യാമ്പയ്നും നടത്തും. പീഡനത്തിനിരയായവര്‍ക്കു മതിയായ താമസ സൗകര്യം ഒരുക്കും. ഇരകള്‍ക്ക് കൗണ്‍സലിംഗും നല്‍കും. ആവശ്യമായ സാഹചര്യങ്ങളില്‍ നിയമ സഹായവും ഉറപ്പുവരുത്തും. പീഡന കേസുകള്‍ക്കു മാത്രമായി ഹോട്ട്ലൈന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഫാമിലി ഗൈഡന്‍സ് സെന്ററുളെക്കുറിച്ച് മന്ത്രാലയം പ്രചാരണം നടത്തും.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും