കൊച്ചി: കൈത്തറി ഉത്പന്നങ്ങളുടെ ഉപയോഗവും പ്രചാരവും വര്‍ധിപ്പിക്കുന്നതിന് കൈത്തറി തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കിയും സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ല വ്യവസായ കേന്ദ്രത്തിന്റെയും ജില്ല സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനതല ഓണം കൈത്തറി മേള സംഘടിപ്പിക്കും. ആഗസ്റ്റ് 10 മുതല്‍ 27 വരെ എറണാകുളം ശിവക്ഷേത്ര മൈതാനിയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം രാവിലെ 10ന് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. എ അധ്യക്ഷത വഹിക്കും. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുളള കൈത്തറി തൊഴിലാളികളുടെ കരവിരുതില്‍ നെയ്തെടുത്ത സെറ്റ് സാരികള്‍, സെറ്റ് മുണ്ടുകള്‍, കൊട്ടണ് ഷര്‍ട്ടുകള്‍, കാവി മുണ്ടുകള്‍, തോര്‍ത്തുകള്‍, ബഡ്ഷീറ്റുകള്‍, ഫര്‍ണിഷിംഗ് മെറ്റീരിയല്‍ എന്നിവ 20 ശതമാനം ഉത്സവകാല റിബേറ്റോടുകൂടി ലഭിക്കും.
ചടങ്ങിനോടനുബന്ധിച്ച് മികച്ച കൈത്തറി തൊഴിലാളികള്‍ക്കും കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കൈത്തറി തൊഴിലാളികളുടെ കുട്ടികള്‍ക്കും ജില്ല സഹകരണബാങ്ക് നല്കുന്ന ക്യാഷ് അവാര്‍ഡ് ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി.പൗലോസ് വിതരണം ചെയ്യും.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും