എല്‍ അഴിമതിക്കേസില്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. എല്‍ കമ്മീഷണറായിരുന്നപ്പോള്‍ ലളിത് മോദി കള്ളപ്പണം വെളുപ്പിക്കുന്നതിനായി പണമിടപാട് നടത്തിയ കേസിലാണ് മുംബൈ കോടതിയുടെ നടപടി. മൂന്നു തവണ സമന്‍സ് അയച്ചിട്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുമ്പാകെ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് മോദിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍, തനിക്ക് സമന്‍സ് കിട്ടിയിട്ടില്ളെന്നാണ് മോദിയുടെ വാദം.
ഐയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട ലളിത് മോദി എന്‍ഫോഴ്സ്മെന്റ ഡയരക്ടറേറ്റ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് ലണ്ടനിലേക്ക് കടക്കുകയായിരുന്നു. ഐ 2008ല്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് നല്കിയ പരാതി.
2010 മുതല്‍ ലണ്ടനില്‍ കഴിയുന്ന മോദി പിന്നീട് ഒരിക്കല്‍ മാത്രമാണ് ഇന്ത്യയില്‍ വന്നത്. മോദിയെ ചോദ്യം ചെയ്യുന്നതിനായി നിരവധി തവണ എന്‍ഫോഴ്സ്മെന്റ ശ്രമിച്ചെങ്കിലും ഇതുവരെ ഇന്ത്യയിലത്തെിക്കാന്‍ സാധിച്ചിട്ടില്ല. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ അദ്ദേഹത്തെ ഇന്ത്യയിലത്തെിക്കാനുള്ള ലുക്കൗട്ട് നോട്ടീസ് ഉടന്‍ പുറത്തിറക്കുമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കുന്ന സൂചന.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും