ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ ഓഗസ്റ്റ് 23-ന് ഷിക്കാഗോ സീറോ മലബാര്‍ ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും.
പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ ചെണ്ടമേളത്തോടുകൂടിയ മാവേലി വരവേല്പ്, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ഷിക്കാഗോയിലെ എല്ലാ മലയാളികളേയും ഓണാഘോഷപരിപാടികളിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജിബിന്‍ ഈപ്പന്, യൂത്ത് ചെയര്മാന് സച്ചിന് ഉറുമ്പില്‍, യൂത്ത് സെക്രട്ടറി അജിന് ജോയി, ട്രഷറര്‍ അമിത് ചാണ്ടി എന്നിവര്‍ അറിയിച്ചു. ബിജി ഫിലിപ്പ് എടാട്ട് അറിയിച്ചതാണിത്
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും