ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുള്‍ കലാമിന്റെ ഭൗതികശരീരം ഡല്‍ഹിയിലെത്തിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോഡി ,ഉപ രാഷ്ട്രപതി, വ്യോമ, നാവിക, കര സേനാ മേധാവികള്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. 40ഓടെയാണ് മൃതദേഹമെത്തിയത്. തുടര്‍ന്ന് രാജാജി നഗറിലെ വസതിയിലേക്ക് കൊണ്ടുപോയി.
നാലുവരെ പ്രധാന വ്യക്തികള്‍ അന്ത്യോപചാരം അര്‍പ്പിക്കും. ബന്ധുക്കളുടെ ആഗ്രഹം പരിഗണിച്ച് സംസ്കാരം വ്യാഴാഴ്ച 11 ന് സ്വദേശമായ രാമേശ്വരത്തു നടത്തും. രാവിലെ ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം ഇതുസംബന്ധിച്ച തീരുമാനം എടുത്തു.
കര്‍ണാടക സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും തലസ്ഥാനത്തെത്തിയത്. ഡോ. കലാമിന്റെ നിര്യാണത്തെത്തുടര്‍ന്നു രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും